ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിൽ പ്രദേശികമായി നടക്കുന്ന സാംസ്കാരിക പരിപാടികൾ മുഖ്യപങ്കുവഹിക്കുന്നതായി മേയർ പറഞ്ഞു. ക്ലാസിക്കൽ നൃത്തനൃത്യങ്ങളും, നാടൻ കലാരൂപങ്ങളും, സംഗീത പരിപാടികളും എല്ലാം ചേർന്ന് ആഘോഷത്തിനു മിഴിവേകി. ഓസ്ട്രേലിയയിലെ ശ്രദ്ധേയനായ മലയാളി ഗായകൻ ജമിനി തരകൻ തന്റെ മനോഹരമായ ആലാപനത്തിലൂടെ സദസിനെ ആവേശം കൊള്ളിച്ചു.
ചെണ്ടമേളത്തിന്റെയും തിരുവാതിര സംഘത്തിന്റെയും അകന്പടിയോടെ എത്തിച്ചേർന്ന മാവേലി തന്പുരാൻ ഇനിയും തിരിച്ചു വരാത്ത ഒരു കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കായി. പരന്പരാഗത ആചാര തനിമയോടെ തയാറാക്കിയ സദ്യ എല്ലാവരും ചേർന്ന് ആസ്വദിച്ചു. സാംസ്കാരിക പരിപാടിയിൽ പെൻറിത്ത് മലയാളി കൂട്ടായ്മയുടെ പബ്ലിക് ഓഫീസർ ഡോ. അവനീഷ് പണിക്കർ സ്വാഗതവും എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സതീഷ് കുമാർ നന്ദിയും പറഞ്ഞു.
തോമസ് ജോണ്‍ (പ്രസിഡന്റ്), ഹരിലാൽ വാമദേവൻ (വൈസ് പ്രസിഡന്റ്), കിരണ്‍ സജീവ് (സെക്രട്ടറി), ഡോ. ജോമോൻ കുര്യൻ (ട്രഷറർ), മനോജ് കുര്യൻ (അസിസ്റ്റന്റ് ട്രഷറർ), ജോജോ ഫ്രാൻസിസ്, രാജേഷ് എറാട്ട് (കമ്മറ്റി അംഗങ്ങൾ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി