മെൽബണ്‍: മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ(MAV)യുടെ നേതൃത്വത്തിൽ എംഎവി കപ്പ് ബാഡ്മിന്റണ്‍ ടൂർണമെന്റ് നടത്തപ്പെടുന്നു. ജൂലൈ 16 ശനിയാഴ്ച രാവിലെ 8 മുതൽ 4 വരെ മെൽബണിലെ സൗത്ത് ഈസ്റ്റ് സബർബായ Clyde North þÂ Sports Arena AU -ൽ വച്ചാണ് നടത്തപ്പെടുന്നത്. മൂന്നു വിഭാഗത്തിലുള്ള മത്സരങ്ങളാണ് ഈ ടൂർണമെന്റിലുള്ളത്. വിജയികൾക്ക് ഡബിൾസ് വിഭാഗത്തിൽ 500 ഡോളറും ട്രോഫിയും റണ്ണേഴ്സ് അപ്പിനു 300 ഡോളറും ട്രോഫിയും സിംഗിൾസ് വിഭാഗത്തിന് യഥാക്രമം 250 ഡോളറും ട്രോഫിയും റണ്ണേഴ്സപ്പിനു 200 ഡോളറും ട്രോഫിയും സമ്മാനമായി ലഭിക്കും.
മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷ ദിവസമായ ഓഗസ്റ്റ് 28 ഞായറാഴ്ച Springvale ടൗണ്‍ ഹാളിൽ വച്ചു സമ്മാനദാനം നടത്തപ്പെടും. സ്പോർട്സ് പ്രേമികളായ എല്ലാവരെയും ബാഡ്മിന്റണ്ടൂർണമെന്റിലേക്കു സ്വാഗതം ചെയ്യുന്നതായും എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർഥിക്കുന്നതായും മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയഭാരവാഹികൾ അറിയിച്ചു.
MAV ബാഡ്മിന്റണ്‍ ടൂർണമെന്റ് സ്പോണ്സർ ചെയ്തിട്ടുള്ളത് സിഡ്നി ആസ്ഥാനമായുള്ള NFinity Financials ആണ്.
മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ നേതൃത്വത്തിൽ ബാഡ്മിന്റണ്‍ ടൂർണമെന്റ്
09:05 PM Jul 12, 2022 | Deepika.com