കോട്ടയം: ന്യൂസിലന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി നിയമനം നേടി പാലാ സ്വദേശിയായ അലീന അഭിലാഷ്. പാലാ ഉള്ളനാട് പുളിക്കല്‍ അഭിലാഷിന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന.
കോൺസ്റ്റബിൾ റാങ്കിലുള്ള ആദ്യ നിയമനം ഒക്ലൻഡിലാണ്. കഴിഞ്ഞ ദിവസമാണ് അലീന ജോലിയിൽ പ്രവേശിച്ചത്. ന്യൂസിലന്‍ഡ് പോലീസിന്റെ ഔദ്യോഗിക യൂണീഫോമണിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അലീന പറഞ്ഞു.
പാലാക്കാരി ന്യൂസിലന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസർ
11:05 PM Jun 30, 2022 | Deepika.com