ബ്രിസ്ബെൻ: ഓസ്ട്രേലിയൻ മലയാളികൾക്കായി 24/7 റേഡിയോ പരിപാടികളുമായി റേഡിയോ ലെമണ്‍ ലൈവ് ഓസ്ട്രേലിയ എന്ന ഇന്റർനെറ്റ് റേഡിയോ സ്റ്റേഷന് തുടക്കം കുറിച്ചു. ബാംഗ്ലൂരും, യുകെയിലും, ന്യൂസിലാൻഡിലും ലക്ഷക്കണക്കിന് ശ്രോതാക്കളുള്ള റേഡിയോ ലെമണ്‍ ഓസ്ട്രേലിയൻ മണ്ണിലെത്തിക്കുന്നത് ബിയോൻഡ് ഡ്രീംസ് പ്രൊഡക്ഷൻസാണ്. ഏപ്രിൽ 7 വ്യാഴാഴ്ച മലയാളത്തിന്റെ വാനന്പാടി കെ.എസ്. ചിത്ര റേഡിയോ ചാനൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഇനിമുതൽ ഏഴുദിവസവും, 24 മണിക്കൂറും ഇടവേളകളില്ലാതെ പ്രധാനപ്പെട്ട ഓസ്ട്രേലിയൻ നഗരങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 15 ലേറെ റേഡിയോ ജോക്കികളുമായി സംവദിക്കുവാനും, മനോഹരമായ ഗാനങ്ങൾ കേൾക്കാനും, ശ്രോതാക്കളുമായി കൊച്ചു കൊച്ചു വർത്തമാനങ്ങൾ പറയാനും, പ്രധാനപ്പെട്ട ന്യൂസ് അപ്ഡേറ്റ്സ് അറിയാനുമെല്ലാം ഇനി മുതൽ റേഡിയോ ലെമണ്‍ ലൈവ് ഓസ്ട്രേലിയ സദാ ജാഗരൂകമാണെന്ന് റേഡിയോ ലെമണ്‍ ലൈവ് ഓസ്ട്രേലിയയുടെ സ്റ്റേഷൻ ഹെഡ് ജോഷി ആൻഡ്രൂസ്, പ്രോഗ്രാം ഹെഡ് മനോജ് ജോയ് എന്നിവർ അറിയിച്ചു.
റേഡിയോ പരിപാടികൾ ആസ്വദിക്കുവാനായി ഈ ലിങ്കിൽ
https://www.radiolemonlive.com/australia/index.php ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
കെ.പി.ഷിബു
റേഡിയോ ലെമണ്‍ ലൈവ് ഓസ്ട്രേലിയ സംപ്രേക്ഷണം ആരംഭിച്ചു
12:10 AM Apr 12, 2022 | Deepika.com