മെൽബണ്‍: ആർച്ച് ഡയോസിസ് ഓഫ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഇൻ ഓസ്ട്രേലിയയുടെ ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ ആത്മീയ സംഘടനകളുടെ സഹകരണത്തോടെ ഈ വർഷം പാത്രിയർക്കാ ദിനാഘോഷങ്ങൾക്കുള്ള ഒരുക്കം പൂർത്തിയായി.
ഫെബ്രുവരി 18ന് ഭദ്രാസന അടിസ്ഥാനത്തിലും 20ന് ഇടവക തലത്തിലും പാത്രിയർക്കാ ദിനാഘോഷം നടത്തപ്പെടും. ഫെബ്രുവരി 18ന് വിപുലമായ രീതിയിൽ ഭദ്രാസന അടിസ്ഥാനത്തിൽ നടക്കുന്ന പരിപാടികൾ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുൻ സെക്രട്ടറി അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയും ശ്ലൈഹീക വാഴ്വുകൾ നൽകുകയും ചെയ്യും.
എഡി 34-ൽ ജെറുസലേം ആസ്ഥാനമായി യേശു ക്രിസ്തു സ്ഥാപിച്ച സഭ ക്രൈസ്തവർക്കുണ്ടായ പീഡനത്തെതുടർന്ന് അന്ത്യോഖ്യായിലേക്ക് പാലായനം ചെയ്യുകയും ശ്ലീഹ·ാരിൽ തലവനായ പത്രോസ് ശ്ലീഹയുടെ നേതൃത്വത്തിൽ അവർ ശ്ലൈഹീക സിംഹാസനം അന്ത്യോഖ്യായിൽ സ്ഥാപിച്ച് അവിടെനിന്ന് ആഗോള സഭയുടെ ശ്ലൈഹീക ഭരണം നിർവഹിക്കുകയും ചെയ്തു.
അപ്പോസ്തോല·ാരുടെ തലവനായ വിശുദ്ധ പത്രോസ് ശ്ലീഹാ അന്ത്യോഖ്യായിൽ തന്റെ സിംഹാസനം സ്ഥാപിച്ച് സഭയുടെ അടിസ്ഥാനം ഉറപ്പിച്ചതിന്റെ ഓർമയാണ് പാത്രിയർക്കാ ദിനാഘോഷമായി സുറിയാനി ഓർത്തഡോക്സ് സഭ കത്തോലിക്കാ സഭ എന്നീ പുരാതന സഭകൾ എല്ലാവർഷവും ഫെബ്രുവരി 22ന് ആഘോഷിക്കുന്നത്.
അന്ത്യോഖ്യായിൽ വച്ചാണ് യേശുവിന്റെ പിൻഗാമികൾക്ക് ക്രൈസ്തവർ എന്ന പേര് ആദ്യമായി ലഭിച്ചത്.
സുറിയാനി സഭാ ഗോത്രത്തിന്റെ പിതാവാണ് പരിശുദ്ധ പാത്രിയർക്കീസ് ബാവ എന്നറിയപ്പെടുന്നത്. വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് വേണ്ടിയും പരിശുദ്ധ സഭയ്ക്ക് വേണ്ടിയും ഈ ദിനം വിശ്വാസികൾ പ്രത്യേകമായ പ്രാർഥനകൾ നിർവഹിക്കും.
18ന് നടക്കുന്ന ഭദ്രാസന അടിസ്ഥാനത്തിലുള്ള പ്രോഗ്രാമിൽ അന്ത്യോഖ്യാ സിംഹാസനവും അപ്പോസ്തോലിക പിന്തുടർച്ചയും എന്ന വിഷയത്തിൽ റവ. ഡോ. ജേക്കബ് ജോസഫ് കശീശ പ്രബന്ധം അവതരിപ്പിക്കും. വിവിധ ദേവാലയങ്ങളിലെ വിശ്വാസികൾ ഒരുക്കുന്ന സുറിയാനി പാരന്പര്യത്തിലുള്ള കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
Zoom Link: https://us02web.zoom.us/j/7518458315
Date: 18-Feb-2022 7:00 PM (AEST)
Meeting ID: 751 845 8315
Password: 275050
വിശദവിവരങ്ങൾക്ക് സ്പെഷ്യൽ കമ്മിറ്റി മെന്പേഴ്സുമായി ബന്ധപ്പെടുക.
Fr. George Varghese (0470 606 708)
Sanju George (0435 938 866)
Eldo Issac Kollaramalil (0467 215 471)
എബി പൊയ്ക്കാട്ടിൽ
പാത്രിയർക്കാ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
08:16 PM Feb 16, 2022 | Deepika.com