ഫെബ്രുവരി 12 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഓറഞ്ച് ഗ്രോവ്, 347-കെൽവിൻ റോഡിൽ പുതിയതായി പണികഴിപ്പിച്ച ഇടവക പള്ളിയിൽ വിശുദ്ധ കുർബാനക്ക് മുൻപ് നടന്ന വെഞ്ചിരിപ്പിന് വികാരി ഫാ. അനീഷ് പോന്നെടുത്തകല്ലേൽ വിസിയുടെ നേതൃത്വത്തിൽ ഫാ. വർഗീസ് പാറയ്ക്കൽ, ഫാ. സാബു ജേക്കബ്, ഫാ. തോമസ് മങ്കുത്തേൽ, ഫാ. മനോജ് കണ്ണംതടത്തിൽ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ പെർത്തിലെ വിവിധ സഭകളിൽ പെട്ട മലയാളി വൈദികർ പങ്കെടുത്തു. പള്ളിയോടനുബന്ധിച്ച് പണിതീർത്ത പാരീഷ്ഹാളും വൈദിക മന്ദിരവും ഒരുമാസം മുൻപ് വെഞ്ചിരിച്ച് തുറന്ന് കൊടുത്തിരുന്നു.
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ കോവിഡ് നിയന്ത്രണങ്ങൾ കാരണം ബിഷപ്പ് ബോസ്കോ പുത്തൂരിന് ചടങ്ങിൽ പങ്കെടുക്കാനായില്ല. അതിനാൽ പള്ളിയുടെ കൂദാശ പിന്നീട് നടത്തും. ഇടവക ട്രസ്റ്റിമാരായ ബെന്നി ആന്റണി , റോയി ജോസഫ്, സിബി തോമസ്, സോണി ടൈംലൈൻ എന്നിവർ നേതൃത്വം നൽകി.
ബിജു നാടുകാണി