മെൽബണ്‍ : 1976-ൽ സ്ഥാപിതമായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയാ (ങഅഢ) യുടെ വാർഷിക പൊതുയോഗവും 2022-23 വർഷങ്ങളിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും ഫെബ്രുവരി 6 ഞായറാഴ്ച 3 മുതൽ ഡാംഡിനോംഗ് യുണൈറ്റിംഗ് ചർച്ച് ഹാളിൽ നടക്കപ്പെടും.
പ്രസിഡന്റ് തന്പി ചെമ്മനം അധ്യക്ഷത വഹിക്കും. സെക്രട്ടറി മദനൻ ചെല്ലപ്പൻ പ്രവർത്തന റിപ്പോർട്ടും ട്രഷറാർ ഉദയ് ചന്ദ്രൻ വരവു് ചെലവു് കണക്കുകളും അവതരിപ്പിക്കും. തുടർന്ന് തെരഞ്ഞെടുക്കപ്പെടുന്ന വാരണാധികാരിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന പൊതുയോഗത്തിന്േറയും, തെരഞ്ഞെടുപ്പു സംബന്ധമായുള്ള വിശദ വിവരങ്ങൾ എംഎവിയുടെ ഫേസ്ബുക്ക് പേജിൽ നിന്നും ലഭിക്കുന്നതാണ്. മറ്റു അന്വേഷണങ്ങൾക്കും നോമിനേഷൻ ഫോറത്തിനും തന്പി ചെമ്മനത്തിന്റെ 0423583682 നന്പറിൽ ബന്ധപ്പെടുക.
എബി പൊയ്ക്കാട്ടിൽ
മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയായുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും
08:04 PM Jan 31, 2022 | Deepika.com