വിവിധ ഭാഗങ്ങളിൽ നിന്നുമായി പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടുന്ന ഏതാണ്ട് എൺപത്തി മൂന്നോളം ആളുകൾ രക്തദാനത്തിൽ പങ്കെടുത്തു. ഇനിയും ധാരാളം ആളുകൾ രക്തദാനം നടത്തുന്നതിനു തയാറാണെന്ന് പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികളം അറിയിച്ചു.
കേരള കോൺഗ്രസിന്റെ എല്ലാ ജമദിനത്തിലും ഓസ്ട്രേലിയൻ കേരള കോൺഗ്രസിലെ അംഗങ്ങൾ കുടംബത്തോടപ്പം ചേർന്ന് രക്തദാനമെന്ന മഹാദാനം നടത്തുവാൻ തീരുമാനമെടുത്തതായും കമ്മിറ്റിയംഗങ്ങൾ പറഞ്ഞു.
പ്രവാസി കേരള കോൺഗ്രസിന്റെ മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങളെ പ്രശംസിച്ച കേരള കോൺഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി എംപി, ഇതുപോലെയുള്ള മഹത്കർമങ്ങൾ കാലഘട്ടത്തിന് അനിവാര്യമാണെന്നു പറഞ്ഞു.
ഷാജു ജോൺ, ജിൻസ് ജയിംസ്, ജോജി കാനാട്ട്, ജിനോ ജോസ്, സുമേഷ് ജോസ്, ജോബി വർഗീസ്, അജേഷ് ചെറിയാൻ, എബി തെരുവത്ത്, ഷാജി ഈഴകുന്നേൽ, സെമിന സിജോ, വിമൽ രവീന്ദ്രൻ , രോഹിത് ജോർജ് , ബേസിൽ ജോസഫ്, നവീൻ മാന്നാനം, റിൻസി ഐസക്ക് കരിങ്ങോഴയ്ക്കൽ തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.
എബി പൊയ്ക്കാട്ടിൽ