സിഡ്നിയിൽ സ്പോർട്സ് കാർണിവൽ ഡിസംബർ നാലിന്

03:57 PM Dec 03, 2021 | Deepika.com
സിഡ്‌നി: ബെഥേൽ മാർത്തോമ ഇടവകയുടെ സ്പോർട്സ് കാർണിവൽ SMARTFINN ADVISORS AEMS - 21 ഡിസംബർ നാലിനു (ശനി) സെവൻ ഹിൽസിലുള്ള ലിലിസ് ഫുട്ബോൾ സെന്‍ററിൽ നടക്കും.

വൈകുന്നേരം നാലിന് ആരംഭിക്കുന്ന കാർണിവല്ലിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ കായിക മത്സരങ്ങൾ മാറ്റുരയ്ക്കുന്നതിനോടൊപ്പം വൈവിധ്യ മാർന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ഫുഡ് സ്റ്റാൾ, ക്രിസ്‍മസ് കേക്ക് സ്റ്റാൾ , സാപ്ലിംഗ് സ്റ്റാൾ ,ഫോട്ടോ ബൂത്ത് എന്നിവയും കാർണവലിന്‍റെ ഭാഗമായിരിക്കും.

സിഡ്‌നിയിലെ പ്രമുഖ മോർട്ടഗേജ് സ്‌ഥാപനമായ SMARTFINN ADVISORS ആണ് കാർണിവലിലന്‍റെ ടൈറ്റിൽ സ്പോൺസർ . Dezire Morgage Solutions,V S Lawyers എന്നിവർ പ്ലാറ്റിനം സ്പോൺസേർസ് ആയും Famous kitchens and Bathrooms,Peterson Travels,Philips Group,Telsim,Confidence Realestate,Loan House,Signature Training എന്നിവർ ഗോൾഡ് സ്പോൺസേർസ്ആയും പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: ജേക്കബ് 0449891361, ജിബു 0426621799, സുജിൻ 0470266121.

ജെയിംസ് ചാക്കോ