ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിൽ നിര്യാതനായ തൊടുപുഴ പുളിക്കൽ അഡ്വ. പി.ഡി. ജോസഫ് (ഏപ്പച്ച ന്റെ) സംസ്കാരം 29 തിങ്കളാഴ്ച ബൻഡാബെർഗിൽ നടക്കും.
മൃതദേഹം രാവിലെ 9നു ഹോളി റോസറി പള്ളിയിലെത്തിയതിനെ തുടർന്ന് പൊതുദർശനവും അനുസ്മരണവും നടക്കപ്പെടും. 10ന് വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രുഷകൾ ആരംഭിക്കും . ഫാ. ജോർജ് കല്ലറക്കൽ എംസിബിഎസ് ചടങ്ങിൽ മുഖ്യ കാർമ്മികനാവും. തുടർന്ന് ശാലോം സെമിറ്ററിയിൽ സംസ്കരിക്കും.
തോമസ് ടി. ഓണാട്ട്
പുളിക്കൽ ഏപ്പച്ചന്റെ സംസ്കാരം 29 ന് ബണ്ടാബർഗിൽ
09:16 PM Nov 25, 2021 | Deepika.com