തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി ഓഷ്യാന കണ്‍വീനറായി ജോസ് എം.ജോർജിനെ കെപിസിസി നിയമിച്ചു. ഒഐസിസി എല്ലാ വിദേശ രാജ്യങ്ങളിലും പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജോസിന്റെ നിയമനം . കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ ചെയർമാൻ കുന്പളത്ത് ശങ്കര പിള്ളയാണ് ഓഷ്യാന കണ്‍വീനറായി ജോസ് എം.ജോർജിനെ നോമിനേറ്റ് ചെയ്തത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനടക്കം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന സജീവ രാഷ്ട്രീയ പ്രവർത്തകനാണ് ഓസ്ട്രേലിയയിൽ കുടിയേറിയിരിക്കുന്ന ജോസ് എം ജോർജ്.
ഓസ്ട്രേലിയായിലെ ഒഐസിസിയുടെ സ്ഥാപക പ്രസിഡൻറും കഐസ്യു മുൻ ഇടുക്കി ജില്ല- ഭാരവാഹിയും, സൗദി അറേബ്യയിലെ റിയാദ് മുൻ ഒഐസിസി ജനറൽ സെക്രട്ടറിയുമായിരുന്നു ജോസ് എം ജോർജ് . റിയാദിൽ ശക്തമായി പ്രവർത്തിച്ചിരുന്ന കലയുടെ മുൻ പ്രസിഡൻറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ശ്രദ്ധേയമാർന്ന പല പരിപാടികളും സംഘടിപ്പിച്ച് ഒഐസിസി ഓസ്ട്രേലിയായ്ക്ക് ഒരു മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുവാൻ ഇദ്ദേഹത്തിന്റെ നേതൃത്വത്തിന് മുൻപ് കഴിഞ്ഞിട്ടുണ്ട്.
മലേഷ്യാ, സിങ്കപ്പൂർ, ന്യൂസിലാൻഡ്, ഫിജി, പപ്പുവ ന്യൂഗിനി തുടങ്ങിയ സ്ഥലങ്ങളും ഓസ്ട്രിയ, ജോർജിയ, റഷ്യ, ലൈബീരിയാ തുടങ്ങിയ സ്ഥലങ്ങളുടെ അധിക ചുമതലയും കെപിസിസി ജോസ് എം. ജോർജിനെ നൽകിയിട്ടുണ്ട്. ഗ്ലോബൽ കമ്മറ്റിയുടെ അംഗീകാരത്തോടെ ഓഷ്യാനയുടെ വിവിധ രാജ്യങ്ങളിൽ അഡ്ഹോക്ക് കമ്മിറ്റികളും, വിപുലമായ മെംന്പർഷിപ്പ് ക്യാന്പയിനും ഒഐസിസി ഓഷ്യാന കണ്‍വീനറായ ജോസ് എം. ജോർജിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സംഘടിപ്പിക്കുമെന്നും ഗ്ലോബൽ ചെയർമാൻ കുന്പളത്ത് ശങ്കര പിള്ള അറിയിച്ചു.
കേരള ന്യൂസ് പത്രത്തിന്റെയും കേരള ന്യൂസ് ചാനലിന്റെയും ചീഫ് എഡിറ്ററായ ജോസ് എം.ജോർജ് മികച്ച സംഘാടകനാണ്. ഓണ്‍ലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ ചീഫ് എഡിറ്റേഴ്സ് ഗിൽഡിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും ജോസ് എം. ജോർജ് പ്രവർത്തിക്കുന്നു.
ജോസ് എം. ജോർജിനെ ഒഐസിസി ഓഷ്യാന കണ്‍വീനറായി തെരഞ്ഞെടുത്തു
11:21 PM Nov 23, 2021 | Deepika.com