സിഡ്നി: ഓസ്ട്രേലിയൻ മലയാളി സംഘടനകളിൽ പ്രഥമസ്ഥാനമലങ്കരിക്കുന്ന സിഡ്നി മലയാളി അസോസിയേഷൻ നാൽപത്തിയഞ്ചാം വാർഷികാഘോഷം വിപുല പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ.
സിഡ്മൽ സഫയർ നൈറ്റ് എന്ന പേരിൽ നടക്കുന്ന അതുല്യ ഉത്സവരാവോടെയാണ് ഒരു വർഷം നീണ്ട് നിൽക്കുന്ന വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 2021 ഡിസംബർ 18 ന് മാറിയോങ്ങ് കോക്കേഴ്സ് റോഡിലുള്ള ജോണ് പോൾ ഹാളിൽ നടക്കുന്ന സിഡ്മൽ സഫയർ നൈറ്റിൽ വിവിധ കലാപരിപാടികളും കുട്ടികൾക്കായി നടത്തുന്ന പെയിന്റിംഗ് മത്സരവും സിഡ്നിയിലെ പ്രമുഖ കാറ്ററിംഗ് സ്ഥാപനങ്ങൾ ഒരുക്കുന്ന കേരളത്തനിമയുള്ള നാടൻ തട്ടുകടകളും ആഘോഷ പരിപാടികൾക്ക് മിഴിവേകും. 45ആം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് വരും മാസങ്ങളിലായി കലാ സാഹിത്യ മൽസരങ്ങൾ സംഘടിപ്പിക്കുമെന്നും സിഡ്മൽ ഭാരവാഹികൾ അറിയിച്ചു.
റോയി വർഗീസ്
സിഡ്മൽ സഫയർ നൈറ്റ് ഡിസംബർ 18ന്
11:05 PM Nov 16, 2021 | Deepika.com