ക്വീൻസ്ലൻഡ് : ബ്രിസ്ബൻ സൗത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വോളിബോൾ ക്ലബായ ബ്രിസ്ബൻ വോളി ക്ലബ്സംഘടിപ്പിക്കുന്ന ഒന്നാമത് ഓൾ ക്വീൻസ്ല്ൻഡ് വോളിബോൾ ടൂർണമെന്റ് ഒക്ടോബർ 16ന് ഫോറസ്റ്റ് ലേക്ക് സ്റ്റേറ്റ് ഹൈസ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടും.
ടൂർണമെന്റ് വിജയികൾക്ക് ലെൻഡോസ് എവറോളിംഗ് വിന്നേഴ്സ് ട്രോഫിയും സ്പൈസ് ബെസാർ നൽകുന്ന 1001 ഡോളർ ക്യാഷ് അവാർഡും നൽകുന്നു. രണ്ടാം സ്ഥാനകാർക്ക് കെ.വി .പോൾ കൊച്ചുകുടിയിൽ മെമ്മോറിയൽ എവറോളിംഗ് റണേഴ്സ് ട്രോഫിയും പുന്നക്കൽ ഫൈനാൻസ് നൽകുന്ന 501 ഡോളർ ക്യാഷ് അവാർഡുമാണ് നൽകുന്നത്. കൂടാതെ ബ്രിസ്ബൻ വോളി നൽകുന്ന 201 ഡോളർ പ്രൈസ് മണിയും ട്രോഫിയും മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നു.
വോളിബോൾ ആരാധകരായ മലയാളികൾ ഏറെ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന വോളിബോൾ ടൂർണമെന്റാണ് നടത്തപ്പെടുക. മലയാളികൾ മാത്രം അടങ്ങുന്ന കളിക്കാർ എന്നതാണ് ഈ ടൂർണമെന്റിന്റെ മറ്റൊരു പ്രത്യേകത. വരുംതലമുറയെ വോളിബോൾ കളികളിലേക്ക് ആകർഷിക്കുവാൻ ഡ16 പ്രദർശന മത്സരവും ഒരുക്കിയിരിക്കുകയാണ് സംഘാടകർ.
മലയാളികളുടെ തനതായ വിഭവങ്ങൾ ഒരുക്കുന്ന നാടൻ തട്ടുകടയും മറ്റൊരാകർഷണമാണ്.
ഓസ്ട്രേലിയയിലെയും ബ്രിസ്ബനിലെയും പ്രമുഖ സംഘടനകളുടെ പിന്തുണയും, വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ സാന്പത്തിക സഹായത്താലുമാണ് ഇത്ര വലിയ ഒരു ടൂർണമെന്റ് സംഘടിപ്പിക്കുവാനാ യതെന്ന് സംഘാടകർ പറയുന്നു.
എബി പൊയ്ക്കാട്ടിൽ
ബ്രിസ്ബൻ വോളി ഫെസ്റ്റ് ഒക്ടോബർ 16ന്
10:50 PM Oct 07, 2021 | Deepika.com