മെൽബണ്‍: ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തിന്റെ വികസ പദ്ധതികളുടെ നയരൂപീകരണത്തിനുള്ള സമിതി അംഗമായി മലയാളിയായ പ്രഫ. സജീവ് കോശിയെ നിയമിച്ചു. സംസ്ഥാന പ്ലാനിംഗ് ബോർഡ് മാതൃകയിലുള്ള ഈ ഒന്‍പതംഗ സമിതിയിലെ ഏക ഇന്ത്യൻ വംശജനാണ് ഡോ.സജീവ്.
ആരോഗ്യം, ഗതാഗതം, സാമൂഹ്യ ഭവന നിർമാണം, തൊഴിൽ തുടങ്ങിയ വിവിധ മേഖലകളിൽ പദ്ധതികൾ തയാറാക്കുന്നതിനും മറ്റും സർക്കാരിന് നിർദേശങ്ങൾ നൽകുകയാണ് സമിതിയുടെ ചുമതല.
ഓസ്ട്രേലിയൻ സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഡന്റൽ ബോർഡ് ഓഫ് ഓസ്ട്രേലിയ അംഗമായി പ്രവർത്തിച്ചിട്ടുള്ള ഡോ. സജീവ് 2016 ൽ ഓസ്ട്രേലിയൻ സർക്കാരിന്റെ ഉന്നത ബഹുമതിയായ മെഡൽ ഓഫ് ദ് ഓർഡർ ഓഫ് ഓസ്ട്രേലിയ്ക്ക് അർഹനായിട്ടുണ്ട്.
തിരുവനന്തപുരം കൈതമുഖിൽ കുടുംബാംഗമായ അദ്ദേഹം ഇന്ത്യൻ ഡന്റൽ അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡന്റ്, കേരള ഡന്റൽ കൗണ്‍സിൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തിരുവല്ല കുംബനാട് രജനിയാണ് ഭാര്യ. മക്കൾ: ഡോ. ജിതിൻ സജീവ് (കണ്‍സൾട്ടന്റ് കാർഡിയോളജിസ്റ്റ് ), ഡോ. ജീസണ്‍ സജീവ് ( സ്പെഷ്യലിസ്റ്റ് എൻഡോഡോന്റിസ്റ്റ് ).
റിപ്പോർട്ട്: ജോണ്സണ് മാമലശേരി
പ്രഫ. സജീവ് കോശിയെ നയരൂപീകരണ സമിതിയംഗമായി നിയമിച്ചു
06:30 PM Sep 02, 2021 | Deepika.com