ചരിത്രത്തിലാദ്യമായി 'ഞാൻ മിഖായേൽ'എന്ന ചിത്രത്തിലൂടെ ഒരു ഇൻഡോ-ഓസ്ട്രേലിയൻ സിനിമാ സംരംഭം യഥാർത്ഥ്യമാകുകയാണ്. പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ഈ സിനിമയിൽ അമ്പതിലേറെ ഓസ്ട്രേലിയൻ മലയാളികളായ അഭിനേതാക്കളെ അണിനിരത്തിയിരിക്കുന്നു. ഈ ലോക്ഡൗൺകാലഘട്ടത്തിൽ, ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുകൊണ്ട് കലാകാരന്മാർ തമ്മിൽ കാണാതെ ഗാനത്തിന്റെ പൂർത്തീകരണത്തിനായി മനസ്സുകൊണ്ട് ഒന്നിക്കുകയുണ്ടായി എന്ന പ്രത്യേകത ഈ ഗാനത്തെ അസാധാരണമാക്കുന്നു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ