പെർത്ത് : പെർത്തിലെ ആദ്യകാല മലയാളി തിരുവല്ല കവിയൂർ പയ്യന്പള്ളി പി.സി. എബ്രഹാം (ബേബി-88) നിര്യാതനായി. പെർത്ത് സർ ചാൾസ് ഗാർഡനർ(ചാർളിസ്) ഹോസ്പിറ്റൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട് പെർത്തിൽ നടക്കും.
1970ൽ പെർത്തിലേക്ക് കുടിയേറിയ അദ്ദേഹം സ്കൂൾ ടീച്ചറായും തുടർന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലും ജോലി ചെയ്തിട്ടുണ്ട്. പെർത്തിലേക്ക് കുടിയേറിയ അദ്ദേഹത്തിൻറെ മാതാപിതാക്കളായ പി.സി. ചാക്കോയും അന്നാമ്മ ചാക്കോയും പെർത്തിൽ ആണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഭാര്യ: തങ്കം തൃശൂർ കുന്നംകുളം ചീരൻ കുടുംബാംഗമാണ്. മക്കൾ: ആൻ ആന്റണി, ജെയിംസ് എബ്രഹാം. മരുമക്കൾ: ആന്റണി ഡ്യൂണെ, ആനിയമ്മ ജെയിംസ്.
റിപ്പോർട്ട്: ബിജു നാടുകാണി
പെർത്തിലെ ആദ്യകാല മലയാളി പി.സി. എബ്രഹാം നിര്യാതനായി
08:48 PM Jun 17, 2021 | Deepika.com