പെർത്ത്: സുഹൃത്തിനൊപ്പം കടലിൽ നീന്താനിറങ്ങിയ ആലുവ സ്വദേശി ഓസ്ട്രേലിയയിലെ പെർത്തിൽ മുങ്ങി മരിച്ചു. പെർത്ത് ജൂണ്ടലപ് എഡ്വികൊവാൻ യൂണിവേഴ്സിറ്റിയിലെ (ഇസിയു) വിദ്യാർഥി ആലുവ ഈസ്റ്റ് കടുങ്ങല്ലൂർ കുര്യൻ കരിയാട്ടിയുടെ മകൻ കെവിൻ (33) ആണ് മരിച്ചത്.
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെർത്ത് നഗരത്തിനടുത്തുള്ള കൂജി ബീച്ചിൽ ഇന്നലെ ഉച്ചയോടെ മലയാളിയായ സുഹൃത്തിനൊപ്പം നീന്താനിറങ്ങിയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.
കടലിൽ മുങ്ങിത്താണ കെവിനെ രക്ഷാപ്രവർത്തകരാണ് കരയ്ക്കെത്തിച്ചത്. ഫിയോന സ്റ്റാൻലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോകും. യുഎഇയിലായിരുന്ന കെവിൻ കഴിഞ്ഞ ഒന്നര വർഷം മുൻപാണ് പെർത്തിൽ പ്രോജട്റ്റ് മാനേജ്മെന്റ് കോഴ്സിനായി എത്തിയത്.
പെർത്ത് സെന്റ ജോസഫ് പള്ളി ജൂണ്ടലപ് സെൻട്രലിൽ ഗായകനും വേദപാഠ അധ്യാപകനായിരുന്നു നാട്ടിൽ ആലുവ മംഗലപ്പുഴ സെന്റ ജോസഫ് സീറോ മലബാർ ഇടവകാംഗമാണ്. ഇരിഞ്ഞാലക്കുട സ്വദേശിനിയായ ഭാര്യാ അമുല്യാ ചിറയത്ത് നാട്ടിലാണ് നാല് വയസുള്ള കെൻ മകനാണ്.
റിപ്പോർട്ട്: ബിജു നടുകാണി
സല്ശിബ2021ാമൃര23.ഷുഴ
മലയാളി യുവാവ് ഓസ്ട്രേലിയയിൽ മുങ്ങി മരിച്ചു
02:36 AM Mar 24, 2021 | Deepika.com