പെർത്ത് : വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പ്രശസ്തമായ സോൻടാ ഹൗസ് അഭയാർഥി(Zonta House Refuge Association) അസോസിയേഷന്റെ ഭരണസമിതിയിലേക്ക് ബിജു ആൻറണി തെരഞ്ഞെടുക്കപ്പെട്ടു.
37 വർഷങ്ങളായി സമൂഹത്തിലെ പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഈ ചാരിറ്റി അസോസിയേഷൻ പെർത്തിലെ വെല്ലിംഗ്ടൻ കേന്ദ്രമായി അഭയ കേന്ദ്രവും മറ്റു പ്രവർത്തനങ്ങളും നടത്തിവരുന്നു . ഓസ്ട്രേലിയയിൽ അറിയപ്പെടുന്ന ചാർട്ടേഡ് അക്കൗണ്ടന്റും നിയമജ്ഞനുമായ ബിജു തൃശൂർ ജില്ലയിലെ ചാലക്കുടി മുരിങ്ങുർ സ്വദേശിയാണ്.
സോൻടാ ഹൗസ് ചെയർപേഴ്സണ്‍ ഗെയിൽ കട്ടീസ് (ഗ്രാൻഡ് തോട്ടൻ പാർട്ണർ), സാറാ ജോസി (കെപിഎംജി ഡയറക്ടർ) എന്നിവർ ഉൾപ്പെടുന്ന സാന്പത്തിക ഉപസമിതിയിലായിരിക്കും ബിജു ആന്റണി പ്രവർത്തിക്കുക. ഈ ഭരണസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയുമാണ് അഡ്വ. ബിജു ആന്റണി. ഭാര്യ എവെലിൻ ഡാലിയയും മക്കളായ മരിയ, ക്രിസ്റ്റിന, എസ്തേർ,കെസിയ എന്നിവർക്കൊപ്പം പെർത്തിലെ നോല്ലാംമരായിൽ താമസിക്കുന്നു.
റിപ്പോർട്ട്: ബിജു നടുകാണി
സോൻടാ ഹൗസ് അഭയാർഥി അസോസിയേഷൻ ഭരണസമിതിയിലേക്ക് ബിജു ആന്റണിയെ തെരഞ്ഞെടുത്തു
09:36 PM Mar 21, 2021 | Deepika.com