മെൽബണ്‍ : മെൽബണിലെ ക്ലരിൻഡയിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശി മാത്യു നെല്ലിവിളയുടെ ഭാര്യ മേരിക്കുട്ടി നെല്ലിവിള (69) വ്യാഴാഴ്ച നിര്യാതയായി. പരേത കുറുപ്പന്തറ കണ്ടാരപ്പള്ളിൽ പരേതരായ മാത്യൂവിന്റെയും ജോസഫൈന്റെയും മകളാണ്. കഴിഞ്ഞ മുപ്പത്തിനാല് വർഷമായി ക്ലേയറ്റണടുത്തുള്ള ക്ലരിൻഡയിലാണ് താമസം.
പരേതയുടെ ഭൗതികശരീരം മാർച്ച് 3 ബുധനാഴ്ച വൈകീട്ട് 6 മുതൽ 9 വരെ ടോബിൻ ബ്രദേഴ്സ് ഫ്യൂണറൽ സർവ്വീസ്, Princes Hwy, Noble Park ൽ വച്ച് പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്കാര ശുശ്രൂഷകൾ മാർച്ച് 4ന് 11.30 ന് ക്ലരൻഡ സെന്റ് ആൻഡ്രൂസ് പള്ളിയിൽ നടത്തപ്പെടും.
മക്കൾ: മിഷേൽ, മി ബിൽ, മാർട്ടിൻ. മരുമക്കൾ: തോമസ് കളരിക്കൽ, ഇടിഞ്ഞില്ലം തിരുവല്ല, ജോർജ് ചെറിയ തുണ്ടം, തിരുവനന്തപുരം, ദിവ്യാ സിറിയക് പനച്ചിപുരം പാലാ.
റിപ്പോർട്ട്: ജോസ് എം. ജോർജ്
മേരിക്കുട്ടി നെല്ലിവിള മെൽബണിൽ നിര്യാതയായി
09:04 PM Feb 27, 2021 | Deepika.com