കാൻബറ സെന്‍റ് അൽഫോൻസ ഇടവകയിൽ കൊന്ത നമസ്കാരം ഭക്തിനിർഭരമായി

05:35 PM Nov 02, 2020 | Deepika.com
കാൻബറ: മെൽബൺ സീറോ മലബാർ രൂപതയുടെ കീഴിലുള്ള കാൻബറ സെന്‍റ് അൽഫോൻസ ഇടവകയിൽ 10 ദിവസത്തെ കൊന്തനമസ്കാരം നടത്തി. സർക്കാരിന്‍റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന കൊന്തനമസ്കാരത്തിൽ പ്രത്യേക ജപമാലയും നടന്നു.

ഒക്ടോബർ 31 നു വൈകുന്നേരം നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫാ. ഏബ്രഹാം നാടുകുന്നേൽ കാർമികത്വം വഹിച്ചു. തുടർന്നു 10 ദിവസത്തെ കൊന്തനമസ്കാരത്തിനു സമാപനം കുറിച്ചുകൊണ്ട് വാഴ്വും തുടർന്നു പാച്ചോർ നേർച്ച‍യും നടന്നു.

കൈക്കാരന്മാരായ ബെന്നി കണ്ണംപുഴ, ജോജോ കണ്ണമംഗലം, ജിബിൻ സെബാസ്റ്റ്യൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോജോ മാത്യു