എല്ലാ വർഷവും ഓണം വളരെ ആഘോഷത്തോടും ഉത്സാഹത്തോടും കൂടി എല്ലാ മലയാളി കൂട്ടായ്മകളും ആഘോഷിക്കുന്നത് പതിവാണ്. എന്നാൽ ഈ വർഷത്തെ കൊറോണ വ്യാപനം മൂലം എല്ലാ ആഘോഷങ്ങളും ലോക്ക്ഡൗണ്‍ നിയമങ്ങൾ പാലിച്ചുകൊണ്ട് വളരെ ലളിതമായ അവരവരുടെ വീടുകളിൽ ആഘോഷിക്കുന്ന ഒരു ദൃശ്യമാണ് ഈ വർഷം കാണുവാൻ സാധിക്കുന്നത്.
മെൽബണിലെ ഒരു റീജണൽ ടൗണ്‍ ആയ ഷേപ്പാർട്ടൻലും മലയാളി അസോസിയേഷനായ ഷെമയുടെ നേതൃത്വത്തിൽ ലളിതമായ രീതിയിൽ ഓണം ആഘോഷിച്ചു. സന്പർക്ക നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ഈ വർഷം അസോസിയേഷൻ വളരെ ക്രിയാത്മകമായി വർച്വൽ ആഘോഷങ്ങളാണ് നടത്തിയത്. ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടുവാൻ ഇവിടുത്തെ എല്ലാ മലയാളി കുടുംബങ്ങൾക്കും വേണ്ടി വെർച്വൽ കുക്കിംഗ് കോന്പറ്റീഷൻ നടത്തുകയുണ്ടായി. അതുപോലെതന്നെ മലയാളി കുടുംബങ്ങളെ അണി ചേർത്തുകൊണ്ട് ഒരു ഹ്രസ്വചിത്രവും അസോസിയേഷൻ നിർമ്മിച്ചു. ഇതിലൂടെ പുതിയ തലമുറയ്ക്ക്
നാടിന്റെ ന·യുടെ ആഘോഷമായ ഓണത്തിന്റെ ഓർമ്മകൾ അതിന്റെ തനിമ നിലനിർത്തിക്കൊണ്ടു പരസ്പരം പങ്കുവയ്ക്കുവാൻ സാധിച്ചു.
സോഷ്യൽ മീഡിയയുടെ സഹായത്തോടുകൂടി എല്ലാ മലയാളി കുടുംബങ്ങളും അവരുടെ കുടുംബ ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്തുകൊണ്ട് ഓണത്തിന്റെ സ്നേഹവും സാഹോദര്യവും കൈമാറി.
വീഡിയോ ലിങ്ക് Emoji
Lockdown Edition/Virtual Onam Celebration 2020 Australia
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ