മെൽബൺ: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിൽനിന്നും നാട്ടിലേക്ക് മടങ്ങുന്നവർക്കായി നവോദയ വിക്ടോറിയ ഏർപ്പെടുത്തുന്ന ആദ്യ ചാർട്ടേർഡ് ഫ്ലൈറ്റ് സെപ്റ്റംബർ 5നു മെൽബണിൽ നിന്നും കൊച്ചിയിലേക്ക് പറക്കും. ആദ്യ സർവീസിൽ ഗർഭിണികൾക്കും മുതിർന്ന പൗരന്മാർക്കുമാണ് മുൻഗണന.
സിംഗപ്പൂർ എയർലൈൻസിന്റെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഏഷ്യാ ട്രാവൽസ് ആണ് നവോദയ വിക്ടോറിയയുടെ ഈ ഉദ്യമത്തിന്റെ ട്രാവൽ പാർട്ണർ.
നവോദയയുടെ ഈ ഉദ്യമത്തിന് പിന്തുണ പ്രഖ്യാപിച്ച കേരള സർക്കാരിനോടും നോർക്ക റൂട്സ് ചെയർമാൻ, ഓസ്ട്രേലിയയിലെ ലോക കേരള സഭംഗങ്ങൾ, ഇന്ത്യൻ എംബസിയിലെയും കോൺസലേറ്റിലെയും ഉദ്യോഗസ്ഥന്മാർ എന്നിവരോടുള്ള നന്ദി നവോദയ വിക്ടോറിയയുടെ പ്രസിഡന്റ് സുനു സൈമൺ, സെക്രട്ടറി എബി പൊയ്ക്കാട്ടിൽ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: എബി പൊയ്കാട്ടിൽ
നവോദയ വിക്ടോറിയയുടെ ചാർട്ടേഡ് ഫ്ലൈറ്റ് സെപ്റ്റംബർ 5ന് കൊച്ചിയിലേക്ക്
06:08 PM Aug 25, 2020 | Deepika.com