ബ്രിസ്ബണ്‍: ഓസ്ട്രേലിയലിലെ റെഡ് ലാൻഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്ളേവ്ലാൻഡിലെ സ്റ്റാർ ഓഫ് ദി സീ പാരിഷ് ഹാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനത്തോടെ ആരംഭിച്ച പരിപാടികളിൽ ക്ളേവ്ലാൻഡ് കൗണ്‍സിലർ പീറ്റർ മിച്ചൽ മുഖ്യ അതിഥിയായിരുന്നു.
തുടർന്നു നടന്ന കലാപരിപാടികൾ സദസിനെ വർണാഭമാക്കി. വടംവലി മത്സരം, സ്പൂണിൽ നാരങ്ങാ വച്ച ഓട്ടം എന്നീ കായികമത്സരങ്ങൾ നടത്തപ്പെട്ടു. സമൃദ്ധമായ ഓണസദ്യയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. സ്വദേശിയരുടെ പങ്കാളിത്തം ആഘോഷത്തിനു മാറ്റുകൂട്ടി.
ആർഎംഎ പ്രസിഡന്റ് ആശിസ് തോമസ് തെരുവത്തു, സെക്രട്ടറി കിഷോർ എൽദോ, ട്രീസറെർ അരുണ്‍ സലിം, കമ്മിറ്റി അംഗങ്ങളായ കിഷോ ജോസഫ് കോലേത്, അനൂപ് തോമസ്, ബിന്ദു ബിനു, സിനി ചാക്കോ , പാർവതി ഉണ്ണിത്താൻ, അരുണ്‍ രാജ്, തോമസ് മുറിഞ്ഞകല്ലിൽ സ്കറിയ, ശാലിനി തോമസ്, സബീഷ് ബെന്നി, ലിന്റു എബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ജോളി കുര്യൻ
റെഡ് ലാൻഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി
10:37 PM Oct 15, 2019 | Deepika.com