സിഡ്നി : ഇൻഡ്യൻ ഓവർസീസ് കോണ്‍ഗ്രസ് ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മജിയുടെ 150-ാം ജന്മവാർഷികവും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ 115-ാം ജന്മവാർഷികവും ആഘോഷിക്കുന്നു.
സിഡ്നിയിലെ വെസ്റ്റേണ്‍ സിഡ്നി യൂണിവേഴ്സിറ്റി, റെഡാൽമറിൽ വച്ച് ഒക്ടോബർ 19നും ഒക്ടോബർ 20 ഞായറാഴ്ച മെൽബണിലെ മൊണാഷ് യൂണിവേഴ്സിറ്റി കോഫീൽഡ് ക്യാന്പസിലുമാണ് ഇരു നേതാക്കളുടെ ജന്മവാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
ലാൽ ബഹാദൂർ ശാസ്ത്രിയുടെ മകനും മുൻ കേന്ദ്ര മന്ത്രിയുമായ അനിൽ ശാസ്ത്രിയാണ് മുഖ്യാതിഥി. സൗത്ത് ആഫ്രിക്കയിൽ നിന്നുമെത്തുന്ന പ്രൊഫ. ഉമാ മേസ്ത്രി ആയിരിക്കും മറ്റൊരതിഥി.
~ഒക്ടോബർ 20 ഞായറാഴ്ച 2 മുതൽ 4.30 വരെയാണ് മെൽബണിൽ ചടങ്ങുകൾ നടക്കുക. ചടങ്ങിൽ മുഖ്യാഥിതികളെ കൂടാതെ ഡോ. തോമസ് വെബ്ബർ(Eminent Academician, Author), , ഡോ. ലങ്കാ ശിവപ്രസാദ് (Poet, Author of 100+ _p¡vkv), ഡോ. പ്രദീപ് തനേജ (Eminent Academician, Fellow Australia India Institute) എന്നിവർ പങ്കെടുക്കും. കൂടാതെ എക്സിബിഷനും ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ലൈവ് പെയിന്റിംഗുകളും പുസ്തക പ്രദർശനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
Melbourne Venue:
Building B, Monash University, Caulfield Campus. (20th Oct 2019, From: 2.30pm)
റിപ്പോർട്ട്: ജോസ് എം. ജോർജ്
മഹാത്മാഗാന്ധിയുടെയും ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ജന്മവാർഷികം ആഘോഷിക്കുന്നു
10:35 PM Oct 14, 2019 | Deepika.com