കേ​ര​ള​ത്ത​നി​മ​യു​ടെ ദൃ​ശ്യാ​വി​ഷ്ക്കാ​ര​മാ​യി മെ​ൽ​ബ​ണി​ൽ ഹി​ന്ദു സൊ​സൈ​റ്റി ഓ​ണാ​ഘോ​ഷം

10:43 PM Sep 19, 2019 | Deepika.com
മെ​ൽ​ബ​ണ്‍: ജ​ന​പ​ങ്കാ​ളി​ത്വം, അ​തി​ഥി​ക​ളു​ടെ മ​ഹ​ത്വം, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലൂ​ടെ നി​ല​വാ​രം, സ​ദ്യ​യു​ടെ രു​ചി​ക്കൂ​ട്ട് എ​ന്നി​വ കൊ​ണ്ടും ഗം​ഭീ​ര​മാ​യി​രു​ന്നു മെ​ൽ​ബ​ണി​ലെ കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. ര​ണ്ടാ​രി​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ഓ​സ്ട്രേ​ലി​യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഓ​ണാ​ഘോ​ഷ​മാ​യി മാ​റി.


സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വു​മാ​ണ് ഓ​ണ​ത്തി​ന്‍റെ സ​ന്ദേ​ശ​മെ​ന്നും ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള മ​ല​യാ​ളി​ക​ളെ ഒ​ന്നി​ച്ചു കൊ​ണ്ടു വ​രു​ന്ന സാ​സ്കാ​രി​ക ച​ര​ടാ​ണ് ഓ​ണ​മ​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​ങ്ങ​ൾ പ​ല​തും ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. അ​ത് വീ​ണ്ടെ​ടു​ക്കാ​തെ ഭൗ​തി​ക സൗ​ക​ര്യം ഉ​ണ്ടാ​യ​തു​കൊ​ണ്ട്് കാ​ര്യ​മി​ല്ല. ന​ഷ്ട​പ്പെ​ട്ട സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ളെ തി​രി​ച്ചു പി​ടി​ക്കു​ക​യാ​ണ് യ​ഥാ​ർ​ഥ ന​വോ​ത്ഥാ​നം കു​മ്മ​നം പ​റ​ഞ്ഞു. കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി യു​വ​ജ​ന വി​ഭാ​ഗ​ത്തി​ന്‍റെ പു​തി​യ ലോ​ഗോ​യു​ടെ​യും സ്വാ​മി ചി​താ​ന​ന്ദ​പു​രി​യു​ടെ ഓ​സ്്ട്രേ​ലി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പോ​സ്റ്റ​റി​ന്‍റേ​യും പ്ര​കാ​ശ​ന​വും കു​മ്മ​നം നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ അം​ഗം സീ​ൻ ഒ ​റി​യാ​ലി, മ​ൾ​ട്ടി ക​ൾ​ച്ച​റ​ൽ ക​മ്മീ​ഷ​ണ​ർ ചി​ദം​ബ​രം ശ്രീ​നി​വാ​സ​ൻ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി. ​ശ്രീ​കു​മാ​ർ, സ​പ്താ​ഹാ​ചാ​ര്യ​ൻ മ​ണ്ണ​ടി ഹ​രി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.