+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഒരു ശാ​സ്ത്ര​പരീക്ഷണം'; ആ​ള്‍ ആ​ശു​പ​ത്രി​യി​ലാ​യി​ട്ടു​ണ്ട്

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ നി​ര​വ​ധി പ്ര​മു​ഖ​ര്‍ ന​മു​ക്കി​ട​യി​ല്‍ ത​ല​പൊ​ന്തി​യി​ട്ടു​ണ്ട്. യൂ​ട്യൂ​ബ​ര്‍​മാ​രാ​ണ് ഈ ​ഗ​ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള​ത്. കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ പി​ന്തു​ട
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ നി​ര​വ​ധി പ്ര​മു​ഖ​ര്‍ ന​മു​ക്കി​ട​യി​ല്‍ ത​ല​പൊ​ന്തി​യി​ട്ടു​ണ്ട്. യൂ​ട്യൂ​ബ​ര്‍​മാ​രാ​ണ് ഈ ​ഗ​ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള​ത്. കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ പി​ന്തു​ട​രു​ന്ന നി​ര​വ​ധി സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സേ​ഴ്‌​സ് സെെ​ബ​ര്‍ ലോ​ക​ത്തു​ണ്ട്.

പ​ല​രും വി​വാ​ദ​ങ്ങ​ളി​ലൊ​ക്കെ ചെ​ന്നു​പെ​ടാ​റു​ണ്ടെ​ങ്കി​ലും ഇ​വ​രു​ടെ വീ​ഡി​യോ​ക​ള്‍​ക്ക് അ​തൊ​രു കോ​ട്ടം ആ​കാ​റി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം.

നി​ര​വ​ധി പേ​ര്‍ പി​ന്തു​ട​രു​ന്ന ഒ​രു യൂ​ട്യൂ​ബ​റാ​ണ് ഡാ​ര​ന്‍. പോ​ര്‍​ച്ചു​ഗീ​സ് ഫു​ട്‌​ബോ​ള്‍ ക്യാ​പ്റ്റ​ന്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യെ ഇ​ദ്ദേ​ഹം ക​ണ്ടു​മു​ട്ടി​യ​ത് വ​ലി​യ​വാ​ര്‍​ത്ത​യാ​യി മാ​റി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഡാ​ര​ന്‍റെ ഒ​രു​പ​രീ​ക്ഷ​ണം പാ​ളി​യ​താ​ണ് നെ​റ്റി​സ​ണി​ല്‍ ഹി​റ്റ്.

ഡാ​ര​നും സ​ഹാ​യി​യും കൂ​ടി "എ​ലി​ഫന്‍റ് ടൂ​ത്ത് പേ​സ്റ്റ്' ഒ​രു​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. ഹൈ​ഡ്ര​ജ​ന്‍ പെ​റോ​ക്‌​സൈ​ഡ്, ഡ്രൈ ​യീ​സ്റ്റ്, ഡി​ഷ് സോ​പ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ര്‍ ഈ ​പേ​സ്റ്റ് ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

ഇ​തി​ന്‍റെ ന​ട​പ​ടി​ക​ളൊ​ക്കെ ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാ​നാ​കും. എ​ന്നാ​ല്‍ അ​ല്‍​പം ക​ഴി​യു​മ്പോ​ള്‍ പ​രീ​ക്ഷ​ണം മ​റ്റൊ​രു റി​സ​ല്‍​ട്ട് ന​ല്‍​കു​ക​യാ​ണ്. ഫ​ല​ത്തി​ല്‍ മു​റി​യാ​കെ പു​ക​യും പ​ത​യു​മാ​ണ്. ഡാ​ര​ന്‍ ശ്വാ​സം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

കാ​മ​റ​മാ​നും ഇ​ദ്ദേ​ഹ​വും അ​വി​ടു​ന്നു ര​ക്ഷ​പ്പെ​ടു​ക​യാ​ണ്. പി​ന്നീ​ട് ഇവർ ചി​കി​ത്‌​സ തേ​ടി​യ​താ​യാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി​പേ​ര്‍ അ​ഭി​പ്രാ​യ​വു​മാ​യി എ​ത്തി.​ ചി​ല​ര്‍ ഇ​ത​ത്ര വി​ശ്വ​സ​നീ​യ​മ​ല്ല എ​ന്ന രീ​തി​യി​ലാ​ണ് പ്ര​തി​ക​രി​ക്കു​ന്നു​ത്. മ​റ്റ് ചി​ല​ര്‍ ഡാ​ര​ന്‍റെ ആ​രോ​ഗ്യ​ത്തി​ല്‍ ആ​ശ​ങ്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. എ​ന്താ​യാ​ലും ഡാ​ര​ന് കു​ഴ​പ്പ​മൊ​ന്നും ഇ​ല്ലെ​ന്നാ​ണ് ക​മ​ന്‍റുക​ളി​ല്‍​നി​ന്നും മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്.