"ഒ​രു മി​ന്നാ​യം​പോ​ലെ'; അ​ദ്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ല്‍ കാ​ണാം

10:14 AM Oct 05, 2023 | Deepika.com
അ​പ​ക​ട​ങ്ങ​ളും വി​സ്മ​യ​ങ്ങ​ളു​മൊ​ക്കെ സം​ഭ​വി​ക്കു​ന്ന ഒ​ന്നു​കൂ​ടി​യാ​ണ​ല്ലൊ ജീ​വി​തം. എ​ത്ര ശ്ര​ദ്ധ​പു​ല​ര്‍​ത്തി​യാ​ലും ചി​ല അ​പ​ക​ട​ങ്ങ​ള്‍ ന​മ്മ​ളി​ലേ​ക്ക് എ​ത്തും. അ​വ​യി​ല്‍ നി​ന്ന് പ​ല​പ്പോ​ഴും ര​ക്ഷ​പ്രാ​പി​ക്കു​ന്ന​ത് ഏ​റെ അ​ദ്ഭു​ത​ക​ര​മാ​യി​ട്ടാ​യി​രി​ക്കും.

അ​ത്ത​ര​ത്തി​ല്‍ ഒ​രു കാ​ഴ്ച​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ല്‍ ആ​കു​ന്ന​ത്. നെ​റ്റി​സ​ണെ ഞെ​ട്ടി​ച്ച ഈ ​കാ​ഴ്ച​യു​ണ്ടാ​യ​ത് അ​ങ്ങ് അ​മേ​രി​ക്ക​യി​ലാ​ണ്. ഇ​വി​ടെ ഫ്‌​ളോ​റി​ഡ​യി​ലെ എ​വ​ര്‍​ഗ്ലേ​ഡ്സ് ന​ഗ​ര​ത്തി​ല്‍ ഗാ​ലാ​ന്‍റേ എ​ന്നൊ​രു യു​വ​ശാ​സ്ത്ര​ജ്ഞ​ന് സം​ഭ​വി​ച്ച​താ​ണ് കാ​ര്യം.

ഇ​ദ്ദേ​ഹം ത​ന്‍റെ ​യൂ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ പ്രൊ​മോ​ഷ​ണ​ല്‍ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​താ​ണ് ദൃശ്യങ്ങളിൽ ഉ​ള്ള​ത്. നി​റ​യെ ജ​ലം നി​റ​ഞ്ഞ ഒ​രി​ട​ത്തു​നി​ന്നാ​ണ് ഇ​ദ്ദേ​ഹം സം​സാ​രി​ക്കു​ന്ന​ത്. ആ ​സ​മ​യം ചെ​റു​താ​യി മ​ഴ തു​ട​ങ്ങി​യ​താ​യും കാ​ണാം.

അ​തു​വ​രെ ഒ​രു സാ​ധാ​ര​ണ കാ​ഴ്ച പോ​ലെ​യാ​ണ് ഈ ​വീ​ഡി​യോ. എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു മി​ന്ന​ല്‍ ആ ​വെ​ള്ള​ത്തി​ലേ​ക്ക് പ​തി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ വെ​ളി​ച്ചം ആ​കെ പ​ര​ക്കു​ക​യാ​ണ്. ഒ​രു നി​മി​ഷം ഗാ​ലാ​ന്‍റേ ആ​കെ പ​രി​ഭ്ര​മി​ക്കു​ക​യാ​ണ്.

അ​ദ്ദേ​ഹം അ​തി​വേ​ഗം ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. വ​ള​രെ അ​തി​ശ​യ​ക​ര​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം മ​ര​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്.

വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച ഈ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ല​ഭി​ച്ചു. "സ​മ​യ​മാ​യി​ല്ല അല്ലെ​ങ്കി​ല്‍ വീ​ഡി​യോ​യു​ടെ കാ​പ​ഷ്യ​ന്‍ മ​റ്റൊ​ന്നാ​യേ​നെ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.