മെൽബണ്‍: മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഓസ്ട്രേലിയൻ പര്യടനത്തിന് എത്തുന്നു. സെപ്റ്റംബർ 15 ന് മെൽബണിലെ സ്പ്രിംഗ് വെയിൽ ടൗണ്‍ ഹാളിൽ വച്ചു നടക്കുന്ന കഐച്ച്എസ്എം ഓണാഘോഷചടങ്ങുകൾക്കാണ് അദ്ദേഹം എത്തുന്നത്. കേരള ഹിന്ദു സൊസൈറ്റി മെൽബണ്‍ ഒരുക്കുന്ന ഓണം 2019 ലെ മുഖ്യാഥിതിയായാണ് മുൻ മിസോറാം ഗവർണർ എത്തുന്നത്.
കഴിഞ്ഞ ഏഴു വർഷങ്ങളായി വളരെ അനുകരണീയമായ അടുക്കും ചിട്ടയോടും കലാപരിപാടികളും ഓണസദ്യയും നടത്തുന്ന കഐച്ച്എസ്എം, മൾട്ടി കൾച്ചറൽ കമ്മീഷൻ അടക്കം നിരവധി സർക്കാർ സ്ഥാപനങ്ങളിൽ അതിന്റെ പ്രധാനിധ്യം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.
പൂർണമായും ഓണ്‍ലൈൻ ടിക്കറ്റിംഗ് സംവിധാനമാണ് ആയതിനാൽ കഴിവതും വേഗം ഏവരും ടിക്കറ്റ് ബുക്ക് ചെയ്തു ഓണാഘോഷത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. മറ്റു അതിഥികളായി ടൂറിസം മന്ത്രി മാർട്ടിൻ പകൂല, ഇന്ത്യൻ കോണ്‍സുലേറ്റ് ജനറൽ രാജ്കുമാർ എന്നിവരും വിശിഷ്ടാഥിതികളായി എത്തും.
റിപ്പോർട്ട്: ജോസ് എം. ജോർജ്
കുമ്മനം രാജശേഖരൻ ഹിന്ദു സൊസൈറ്റി ഓണാഘോഷത്തിന് മെൽബണിൽ
10:36 PM Sep 02, 2019 | Deepika.com