+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഔ​ഡി എ4-​ല്‍ എ​ത്തി ചീ​ര ​വി​ല്‍​ക്കാ​ന്‍ ക​ഴി​യു​മോ സ​ക്കീ​ര്‍ ഭാ​യി​ക്ക്'; വൈ​റ​ല്‍ വീ​ഡി​യോ

ഏക​ദേ​ശം 44 ല​ക്ഷ​ത്തി​ല്‍ പ​രം വി​ല​യു​ള്ള ഒ​രു ആ​ഡം​ബ​ര കാ​റാ​ണ് ഔ​ഡി എ4. ​വ​ഴി​യി​ലൂ​ടെ ഇ​ത്ത​രം കാ​റു​ക​ള്‍ പാ​ഞ്ഞു​പോ​കു​മ്പോ​ള്‍ മി​ക്ക​വ​രും ഒ​ന്ന് നോ​ക്കും. ന​മ്മു​ടെ​യൊ​​ക്കെ മ​ന​സി​ല്‍ ഏ​തോ
ഏക​ദേ​ശം 44 ല​ക്ഷ​ത്തി​ല്‍ പ​രം വി​ല​യു​ള്ള ഒ​രു ആ​ഡം​ബ​ര കാ​റാ​ണ് ഔ​ഡി എ4. ​വ​ഴി​യി​ലൂ​ടെ ഇ​ത്ത​രം കാ​റു​ക​ള്‍ പാ​ഞ്ഞു​പോ​കു​മ്പോ​ള്‍ മി​ക്ക​വ​രും ഒ​ന്ന് നോ​ക്കും. ന​മ്മു​ടെ​യൊ​​ക്കെ മ​ന​സി​ല്‍ ഏ​തോ വ​ലി​യ ക​മ്പ​നി ഉ​ട​മ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് പാ​ഞ്ഞു​പോ​കു​ന്നു എ​ന്ന ചി​ന്ത ക​ട​ന്നു​വ​രും.

എ​ന്നാ​ല്‍ എ​ല്ലാ ഔ​ഡി​യും ഓ​ടു​ന്ന​ത് അ​വി​ടേ​യ്ക്ക് അ​ല്ലെ​ന്ന് കാ​ട്ടു​ക​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ടു​ത്തി​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു വീ​ഡി​യോ. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ വീ​ഡി​യോ​യി​ല്‍ സു​ജി​ത്ത് എ​ന്ന യു​വാ​വി​നെ​യാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ക.

ഇ​ദ്ദേ​ഹം വ​ഴി​യ​രി​കി​ല്‍ ചീ​ര​ വി​ല്‍​ക്കാ​നാ​യി​ട്ടാ​ണ് ഈ ​കാ​റി​ല്‍ എ​ത്തു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​ദ്ദേ​ഹം​ കൃ​ഷി​യി​ട​ത്തി​ല്‍​നി​ന്നും ചീ​ര ശേ​ഖ​രി​ക്കു​ന്ന​ത് കാ​ണാം. പി​ന്നീ​ട് ത​ന്‍റെ ഔ​ഡി കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​ണ്.

മ​റ്റൊ​രു ഓ​ട്ടോ​യി​ല്‍ ചീ​ര​യും വ​രു​ന്നു​ണ്ട്. സൗ​ക​ര്യ​പ്ര​ദ​മാ​യ ഒ​രി​ട​ത്ത് എ​ത്തി​യ ഇ​ദ്ദേ​ഹം തന്‍റെ വെ​ള്ള​മു​ണ്ട് ഉ​രി​ഞ്ഞു​കാ​റി​ല്‍​വ​യ്ക്കു​ന്നു. പി​ന്നീ​ട് ഒ​രു​പാ​യ വി​രി​ച്ച​ശേ​ഷം ചീ​ര​യും നി​ര​ത്തു​ന്നു.

പി​ന്നെ അവി​ടെ ന​ട​ക്കു​ന്ന​ത് അ​ടി​പൊ​ളി ക​ച്ച​വ​ട​മാ​ണ്. നി​ര​വ​ധി​യാ​ളു​ക​ള്‍ ചീ​ര​വാ​ങ്ങു​ന്നു​ണ്ട്. ദൃ​ശ്യ​ങ്ങ​ള്‍​ക്ക് കൊ​ഴു​പ്പേ​കാ​ന്‍ യോ​ദ്ധ സി​നി​മ​യി​ലെ "പ​ട​കാ​ളി' എ​ന്നു തു​ട​ങ്ങു​ന്ന ഹി​റ്റ് ഗാ​ന​വു​മു​ണ്ട്.

സാ​ധാ​ന​ങ്ങ​ള്‍ എ​ല്ലാം വി​റ്റു​ക​ഴി​ഞ്ഞ​ശേ​ഷം ഉ​ടു​മു​ണ്ടു​മാ​യി സു​ജി​ത്ത് മ​ട​ങ്ങു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മന്‍റുക​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. "കൃ​ഷി​യെ പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​ന്ന എ​ല്ലാ​നി​ല​പാ​ടി​നും ഒ​പ്പം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.