+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ണാ​തി​രി​ക്കാ​നാ​വി​ല്ല ഈ ​"വ​ലി​യ' സ്‌​നേ​ഹം; വീ​ഡി​യോ

സ്‌​നേ​ഹം അ​ത് നി​ര്‍​മ​ല​മാ​ണെ​ങ്കി​ല്‍ ന​ല്‍​കു​ന്ന​തു​പോ​ലെ തി​രി​കെ ല​ഭി​ക്കും. ചി​ല​പ്പോ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ ല​ഭി​ക്കും എ​ന്നാ​ണ് പ​ല​രും പ​റ​ഞ്ഞു​വ​യ്ക്കാ​റു​ള്ള​ത്. മ​നു
കാ​ണാ​തി​രി​ക്കാ​നാ​വി​ല്ല ഈ ​
സ്‌​നേ​ഹം അ​ത് നി​ര്‍​മ​ല​മാ​ണെ​ങ്കി​ല്‍ ന​ല്‍​കു​ന്ന​തു​പോ​ലെ തി​രി​കെ ല​ഭി​ക്കും. ചി​ല​പ്പോ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ ല​ഭി​ക്കും എ​ന്നാ​ണ് പ​ല​രും പ​റ​ഞ്ഞു​വ​യ്ക്കാ​റു​ള്ള​ത്. മ​നു​ഷ്യ​രു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ത​ത്ര ശ​രി​യാ​ണൊ എ​ന്ന് പ​ല​രും പ​ല സം​ഭ​വ​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ട്ടി ചോ​ദി​ക്കാ​റു​ണ്ട്.

എ​ന്നാ​ല്‍ മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും എ​ന്തി​നേ​റെ വൃ​ക്ഷ​ങ്ങ​ളു​ടെ​യും കാ​ര്യ​ത്തി​ല്‍ ഇ​ത് ശ​രി​യാ​യി മാ​റാ​റു​ണ്ട്.

അ​ത്ത​ര​മൊ​രു കാ​ര്യ​ത്തെ കു​റി​ച്ചാ​ണിത്. സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്‌​സി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു ആ​ന​യും അ​തിന്‍റെ പ​രി​പാ​ല​ക​നും ത​മ്മി​ലു​ള്ള ചേ​ഷ്ട​ക​ളാ​ണു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഈ ​ആ​ന ഈ ​മ​നു​ഷ്യ​നെ മ​റ്റെ​ങ്ങും പോ​കാ​ന്‍ സ​മ്മ​തി​ക്കാ​തി​രി​ക്കു​ക​യാ​ണ്. ഇ​ദ്ദേ​ഹം മ​റ്റൊ​രാ​ള്‍​ക്കൊ​പ്പം ബൈ​ക്കി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ ആ​ന പി​ടി​ച്ചി​റ​ക്കു​ക​യും ഇ​ദ്ദേ​ഹ​ത്തെ ചു​റ്റി​പ്പി​ടി​ക്കു​ക​യു​മാ​ണ്.

ഇ​ദ്ദേ​ഹം പ​ല​രീ​തി​യി​ല്‍ പോ​കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ ഒ​ക്കെ ആ​ന ത​ട​യു​ന്നു. ഏ​റെ ര​സ​ക​ര​മാ​യ ഈ ​കാ​ഴ്ച ഹൃ​ദ​യ​സ്പ​ര്‍​ശി കൂ​ടി​യാ​ണ്. നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ വീ​ഡി​യോ​യ​യ്ക്ക് ല​ഭി​ച്ചു. "സൗ​ന്ദ​ര്യം, നി​ഷ്‌​ക​ള​ങ്ക​ത, പ​രി​ശു​ദ്ധി, നി​രു​പ​ദ്ര​വ​ത്വം, നി​സ്വാ​ര്‍​ഥ സ്‌​നേ​ഹം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.