ടൗണ്‍സ്വില്‍: സെന്റ് അൽഫോൻസ സീറോ മലബാർ ഇടവക സ്വർഗീയ മധ്യസ്ഥയായ അൽഫോൻസാമ്മയുടെയും വിശ്വാസത്തിന്റെ പിതാവായ മാർ തോമാശ്ലീഹായുടെയും തിരുനാൾ സംയുക്തമായി ഈ വരുന്ന ജൂലൈ 26, 27, 28 തീയതികളിൽ ആഘോഷിക്കും.
ജൂലൈ 26 വെള്ളിയാഴ്ച 6ന് മെൽബണ്‍ രൂപതാ ചാൻസലറും കത്തീഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ തിരുനാളിന് കൊടിയേറ്റി വിശുദ്ധ കുർബാന അർപ്പിക്കും. ജൂലൈ 27 ശനിയാഴ്ച്ചത്തെ തിരുകർമങ്ങൾക്കു കെയിൻസ് മിഷണിൽ നിന്നും ഫാ. സാജു തേകനത്തു ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും. കുർബാനയെ തുടർന്ന് വിവിധ സാംസ്കാരിക പരിപാടികളും ഗാനമേളയും നടക്കും.
അൽഫോൻസാമ്മയുടെ തിരുനാൾ ദിനമായ ജൂലൈ 28ന് മെൽബണ്‍ സീറോമലബാർ രൂപത അധ്യക്ഷൻ മാർ ബോസ്കോ പുത്തൂരിന് വൈകിട്ട് 5.30ന് ഒൗദ്യോഗിക സ്വീകരണം നൽകും. തുടർന്ന് പൊന്തിഫിക്കൽ കുർബാന. തിരുനാൾ കുർബാനക്ക് ശേഷം പ്രദക്ഷണം, കരിമരുന്നു കലാപ്രകടനം, സ്നേഹവിരുന്ന് എന്നിവ നടക്കും. തിരുനാൾ നടത്തിപ്പിനായി 16 അംഗ പ്രസിദേന്തിമാരും വിവിധ കമ്മറ്റികളും പ്രവർത്തിച്ചു വരുന്നുവെന്ന് വികാരി ഫാ. മാത്യു അരീപ്ലാക്കൽ അറിയിച്ചു. തിരുനാൾ ദിവസങ്ങളിലെ വിവിധ കർമ്മ പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ജിബിൻ, ബാബു, സിബി, പാരിഷ് സെക്രട്ടറി ആന്റണി, ട്രസ്റ്റിമാരായ സാബു തുരുത്തിപ്പറന്പിൽ, വിനോദ് കൊല്ലംകുളം എന്നിവർ നേതിർത്തം നൽകും.
റിപ്പോർട്ട്: വിനോദ് കൊല്ലംകുളം
ടൗണ്‍സ്വില്ലെയില്‍ വി. അൽഫോൻസാമ്മയുടെയും മാർ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ
10:50 PM Jul 24, 2019 | Deepika.com