മെൽബണ്‍: മെൽബണിലെ സാംസ്കാരിക സംഘടനയായ പുലരിയുടെ അടുത്ത വർഷത്തെ സാരഥികളെ പ്രഖ്യാപിച്ചു. ജൂണ്‍ 30ന് ബല്ലാ ബല്ലാ ഓഡിറ്റോറിയത്തിൽ കണ്‍വീനർ സന്തോഷ്കുമാർ വിഎസിന്റെ അധ്യക്ഷതയിൽ കൂടിയ എജിഎമ്മിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രദീപ് മായോത്ത് കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.
കഴിഞ്ഞ കാലങ്ങളിൽ പുലരി നടത്തിയ പരിപാടികൾ വൻ വിജയമാക്കി തീർക്കുവാൻ അണിയറയിൽ പ്രവർത്തിച്ചവരെ പ്രത്യേകം അനുമോദിച്ചു. പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കുവാൻ നടത്തിയ പ്രസിഡിയം പ്രദീപ് മായോത്തും ബിജോയി കുര്യൻ എന്നിവരെ റിട്ടേണിംഗ് ഓഫീസർമാരായി നിയമിച്ചിരുന്നു.
പുതിയ കമ്മറ്റി ഭാരവാഹികളായി ജിതേഷ് കോയോടൻ (കണ്‍വീനർ), സന്തോഷ് കുമാർ വി.എസ്, സന്തോഷ് ബാലകൃഷ്ണൻ, വിനുകുമാർ, നീനാ പ്രദീപ് എന്നിവരെ തെരഞ്ഞെടുത്തു. ട്രഷററായി സുദീഷ് നാറോണ്, ആർട്സ് കോ ഓർഡിനേറ്റർ അനി ടോം, ജോയിന്റ് ആർട്ട്സ് കോർഡിനേറ്റർ പ്രവീണ്‍ കുമാർ, ചാക്കോ അരീക്കൽ ദേവസി സ്പോർട്സ് കോർഡിനേറ്റർ, ഷൈജു മോൻ കുന്നുമ്മേൽ സ്പോർട്സ് ജോ. കോർഡിനേറ്റർ, കിഡ്സ് വിംഗ് കോർഡിനേറ്റർ പ്രീയ സന്തോഷ് എന്നിവരെയും തെരഞ്ഞെടുത്തു. രജനി കൊടിയത്ത്, നിർമ്മല ജോസഫ്, അപർണ ജിതേഷ് എന്നിവർ മെന്റർമാരാണ്.
റിപ്പോർട്ട്: ജോസ് എം. ജോർജ്
പുലരി വിക്ടോറിയായ്ക്ക് പുതു സാരഥികൾ
09:51 PM Jul 23, 2019 | Deepika.com