സിഡ്നി: ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനു വിലക്ക്. അടുത്ത അധ്യയന വർഷം മുതൽ ഇതു പ്രാബല്യത്തിൽ വരുത്തുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി ജെയിംസ് മെർലിനോ വ്യക്തമാക്കി.
സ്കൂളിലെത്തിയാലുടൻ വിദ്യാർഥികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ലോക്കറുകളിൽ സൂക്ഷിക്കണം. സ്കൂൾ സമയത്തിനുശേഷം ഇവ തിരിച്ചെടുക്കാം. അധ്യാപകർക്കു പഠിപ്പിക്കാനും വിദ്യാർഥികൾക്കു പഠിക്കാനും തക്ക അന്തരീക്ഷം ഒരുക്കാനാണു വിലക്ക് ഏർപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
ഓസ്ട്രേലിയൻ സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം
11:41 PM Jun 27, 2019 | Deepika.com