ബ്രിസ്ബേൻ: ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുമായി ബ്രിസ്ബേനിലെ ഉഴവൂർ നിവാസികൾ മേയ് 25നു റെഡിഫിൽ ഒരുമിച്ചു കൂടി. ഇരുപതോളം കുടുംബങ്ങൾ ഒത്തുചേർന്ന സംഗമം Pelicon Water'sൽ സിബി അഞ്ചംകുന്നത്, പിപ്സ് വേലികെട്ടേൽ, ജെയിംസ് കൊട്ടാരത്തിൽ എന്നിവരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. രസകരമായ വിനോദങ്ങളോടെ ആരംഭിച്ച സംഗമത്തിന് നിറം ചാർത്തിയത് ജോസ്മോൻ വാഴപ്പിള്ളിൽ, സുനിൽ കാരക്കൽ എന്നിവരാണ്.
ഉച്ചയോടു കൂടി ബുള്ളോക്കി റെസ്റ്റ് താടകത്തിന്റെ തീരങ്ങളിലെത്തിയ ജനസംഗമം പലവിധ കലാപരിപാടികളിൽ പങ്കെടുത്തു. സംഗമത്തിന്റെ കലാപരിപാടികൾക്ക് ചുക്കാൻ പിടിച്ചത് ജെയ്മോൻ മുര്യൻവാലയും ബ്ലെസൻ മുപ്രാപ്പിള്ളിയുടെ നേതൃത്വമായിരുന്നു. തുടർന്ന് ജോസഫ് കുഴിപ്പിള്ളിയുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ലയോള കാടപ്പറന്പത്ത് സ്വാഗതവും ജോണ് പിറവം നന്ദിയും അർപ്പിച്ചു.
റിപ്പോർട്ട്: ജോസ് എം. ജോർജ്
ഉഴവൂർ സംഗമം ബ്രിസ്ബേയിനിൽ വർണാഭമായി കൊണ്ടാടി
11:19 PM May 30, 2019 | Deepika.com