മെൽബണ്‍: മെൽബണ്‍ സൗത്ത് ഈസ്റ്റിലെ മലയാളി സംഘടനയായ കേസി മലയാളിയുടെ ഈ വർഷത്തെ വിഷു, ഈസ്റ്റർ അൻസാക് ദിനാഘോഷങ്ങൾ ഞായറാഴ്ച വൈകീട്ട് അഞ്ചിനു കാൻബണ് പബ്ലിക് ഹാളിൽ വച്ചു വിപുലമായി നടത്തപ്പെടും.
കേസി മലയാളി പ്രസിഡന്റ് റോയി തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വിവിധ കലാപരിപാടികൾ നടത്തപ്പെടും. വിഷുവിന്റെയും ഈസ്റ്ററിന്റെയും അൻസാക് ദിനത്തിന്റെയും പ്രത്യേക സന്ദേശങ്ങൾ നൽകപ്പെടും. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: ജോസ് എം. ജോർജ്
കേസി മലയാളിയുടെ വിഷു, ഈസ്റ്റർ ആഘോഷം ഞായറാഴ്ച
10:21 PM Apr 26, 2019 | Deepika.com