മെൽബണ്‍ : അന്തരിച്ച കേരളാ കോണ്‍ഗ്രസ് നേതാവും പാലായുടെ മാണിക്യവുമായിരുന്ന കെ.എം. മാണിയുടെ ദേഹവായോഗത്തിൽ പ്രവാസി കേരളാ കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തി. പ്രവാസി കോണ്‍ഗ്രസ് നേതാവ് സെബാസ്റ്റ്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ മേഖലകളിലെ സാമൂഹ്യ, സാംസ്കാരിക മേഖലയിലുള്ളവർ അനുശോചനം രേഖപെടുത്തി.
കഴിഞ്ഞ 53 വർഷമായി പാലായുടെ പ്രതിനിധിയായി കേരളത്തെനയിച്ച മാണിസാർ ഒരു നയതന്ത്രജ്ഞനും സാന്പത്തികകാര്യ വിദഗ്ധനുമായിരുന്നുവെന്ന് സെബാസ്റ്റ്യൻ ജേക്കബ് അഭിപ്രായപ്പെട്ടു. മാണി സാർ നാടിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചു സ്വാഗത പ്രസംഗത്തിൽ കേരളാ പ്രവാസി കോണ്‍ഗ്രസ് ജനറൽ സെക്രടറി അനുസ്മരിച്ചു. ഏതൊരു ആവിശ്യത്തിനും അദേഹത്തിനെ സമീപിച്ചാൽ യാതൊരു മടിയും കാണിക്കാത്ത സഹായിക്കുന്ന വ്യക്തിയായിരുന്നു മാണി സാറെന്ന് തോമസ് വാതപ്പള്ളി പറഞ്ഞു.
കേരളത്തിലെ ബജറ്റുകൾക്ക് ഒരു നൂതന പരിവേഷം നൽകിയെന്നും സാധാരണക്കാർക്കും കൃഷിക്കാർക്കും വേണ്ടി നില കൊണ്ട തേതാവാണ് കെ.എം. മാണിയെന്ന് ഒഐസിസി സ്ഥാപക പ്രസിഡന്റ് ജോസ്.എം. ജോർജ് അനുശോചന പ്രസംഗത്തിൽ പറഞ്ഞു. കഐം മാണിയിൽ നിന്നും ഉണ്ടായ നല്ല അനുഭവങ്ങളെക്കുറിച്ച് എന്റെ ഗ്രാമം ചെയർമാൻ സജി മുണ്ടയ്ക്കൽ അനുസ്മരിച്ചു. ചെറുപ്പകാലങ്ങളിൽ കേരളാ കോണ്‍ഗ്രസിലും കെ.എം മാണിയുടെ പ്രസംഗങ്ങളിലും ആകർഷ്ടനായി പാർട്ടിയിൽ മുദ്രാവാക്യം എഴുതി പ്രവർത്തനം തുടങ്ങിയ ക്നാനായ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോസ് സ്റ്റീഫൻ തന്റെ അനുഭവങ്ങൾ പങ്കുവച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മദനൻ ചെല്ലപ്പൻ (എംഎവി ജനറൽ സെക്രടറി) , ജോജോ (സെക്രട്ടറി മൈത്രി), റോയി തോമസ് (പ്രസിഡന്റ് കേസി മലയാളി ), അജീഷ് (ഗ്രാൻമാ), ബിജു പണിക്കർ (ഫ്രാക്സ്റ്റണ്‍ മലയാളി), ചാക്കോ അരീക്കൽ (ജീവധാര ), അജേഷ് പോൾ (പ്രവാസി കേരളാ കോണ്‍ഗ്രസ്), ഡോമിനിക് കൂര്യൻ, സാബു പഴയാറ്റിൽ എന്നിവർകഐം മാണിയെ അനുസ്മരിച്ചു സംസാരിച്ചു. മാണിസാറിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി അനുശോചന സന്ദേശത്തിൽ അറിയിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാവ് ഡേവീസ് ജോസ് നന്ദിയും രേഖപ്പെടുത്തി.
റിപ്പോർട്ട്: ജോസ് എം. ജോർജ്
മെൽബണിൽ കെ.എം. മാണി അനുസ്മരണം സംഘടിപ്പിച്ചു
10:51 PM Apr 12, 2019 | Deepika.com