ടൗണ്‍സ്വില്ലെ: ക്രിസ്തുവിന്റെ പീഡാനുഭവസ്മരണയിൽ ടൗണ്‍സ്വില്ലെ സെന്റ് അൽഫോൻസാ ഇടവകയിൽ ഏപ്രിൽ 19നു നാൽപതാം വെള്ളി ആചരിക്കും. രാവിലെ ഒൻപതു മുതൽ പന്ത്രണ്ടരവരെ ദിവ്യകാരുണ്യ ആരാധന.വൈകിട്ട് ആറിന് കുരിശിന്റെ വഴി. ടൗണ്‍സ്വില്ലെയിലെ മാതൃജ്യോതിസിന്റെ അംഗങ്ങൾ നേതൃത്വം നൽകും. തുടർന്ന് വിശുദ്ധ കുർബാന, കുർബാനയ്ക്കുശേഷം തിരുമണിക്കൂർ ആരാധന നടക്കും.
ദിവ്യകാരുണ്യ പ്രദിക്ഷണത്തോടു കൂടി നാൽപതാം വെള്ളി ആചാരണത്തിനു സമാപനം ആകും. കൈക്കാരന്മാരായ വിനോദ് കൊല്ലംകുളം, സാബു, കമ്മറ്റി അംഗങ്ങളായ ബാബു, ജിബിൻ, സിബി എന്നിവർ നേതൃത്വം നൽകും. ക്രിസ്തുവിന്റെ നാൽപതു ദിവസത്തെ മരുഭൂമിയിലെ തപസിന്റെയും പ്രാർഥനയുടെയും ഓർമയിൽനിന്നും പീഡാനുഭവത്തിന്റെ വാരത്തിലേക്കു പ്രവേശിക്കുന്നതിന്റെ ഒരുക്കമായുള്ള നാൽപതാം വെള്ളിയിലെ തിരുകർമങ്ങൾക്കു ജോബിച്ചൻ, ജോബി ജോമ, വികാരി ഫാ മാത്യു അരീപ്ലാക്കൽ എന്നിവർ നേതൃത്വം നൽകും.
റിപ്പോർട്ട്: വിനോദ് കൊല്ലംകുളം
നാൽപതാം വെള്ളി ആചരണം ടൗണ്‍സ്വില്ലെയിൽ
08:49 PM Apr 09, 2019 | Deepika.com