പാപ്പുവാ ന്യൂഗിനി: യൂണിവേഴ്സിറ്റി ഓഫ് ഗ്രോക്കയിലെ സെന്റർ ഫോർ എഡ്യുക്കേഷണൽ റിസേർച്ച് ഡയറക്ടർ ഡോ. ഫിലിപ്പ് ജോസഫ് കടുതോടി രചിച്ച ഗവേണ്‍സ് ഓഫ് എഡ്യുക്കേഷൻ (Governance Of Education) എന്ന ഗ്രന്ഥം ജർമനിയിലെ ലാബർട്ട് അക്കാദമിക് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചു. ഹോങ്കാംഗിലെ മോർ ബുക്ക്സ് ആണ് വിതരണം ചെയ്യുന്നത്. വിദ്യാഭ്യാസ വിഭാഗത്തിൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഗ്രന്ഥമാണ് ഇത്.
പുസ്തകത്തിന്റെ ആമുഖ സന്ദേശം സർവകലാശാല വൈസ് ചാൻസിലർ പ്രഫ. മുസേവാ സിനിബ്രയും അഭിന്ദനസന്ദേശം പാപ്പുവാ ന്യുഗിനിയയിലെ വത്തിക്കാൻ അംബാസിഡർ ആർച്ച് ബിഷപ്പ് ഡോ. കുര്യൻ മാർ വയലുങ്കലുമാണ് എഴുതിയിരിക്കുന്നത്. ഡോ. ഫിലിപ്പ് ജോസഫ് കടുതോടി കോട്ടയം കിടങ്ങൂർ സ്വദേശിയും ന്യൂസ്ലാന്‍ഡില്‍ സ്ഥിരതാമസക്കാരനുമാണ്.
ഡോ. ഫിലിപ്പ് കടുതോടിയുടെ പുസ്തകം പ്രസിദ്ധീകരിച്ചു
11:04 PM Mar 27, 2019 | Deepika.com