മെൽബണ്‍: വിക്ടോറിയ സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്ലറ്റിക് 2019 മീറ്റിൽ മലയാളിയായ റെജി ഡാനിയേൽ പുരുഷന്മാരുടെ 200 മീറ്ററിൽ വെങ്കല മെഡൽ കരസ്ഥമാക്കി. മെൽബണിൽ മാർച്ച് 23, 24 ദിവസങ്ങളിലാണ് മീറ്റ് നടത്തപ്പെട്ടത്. മെൽബണിൽ ടാർനെറ്റിൽ താമസിക്കുന്ന റെജി ഡാനിയൽ കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിയാണ്.
സ്കൂൾ, കോളേജ് കാലയളവിൽ കേരളത്തിൽ നടന്ന വിവിധ കായിക മത്സരങ്ങളിൽ 100, 200 മീറ്റർ, ലോംഗ്ജന്പ് തുടങ്ങിയ ഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. മെൽബണിലെ കലാകായിക രംഗങ്ങളിൽ എന്നും നിറസാന്നിധ്യമാണ് റെജി ഡാനിയേൽ.
റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍