അങ്കമാലി: പ്രമുഖ പൊതുപ്രവർത്തകനും ഒഐസിസി വിക്ടോറിയ കമ്മറ്റി വൈസ ്പ്രസിഡന്റ്, കേസി മലയാളി ജോയിന്റ് സെക്രട്ടറിയുമായ ഷാജി പുല്ലന്റെ ഭാര്യയുടെ മാതാവ് മൂക്കന്നൂർ കല്ലറയ്ക്കൽ ലോനപ്പന്റെ ഭാര്യ അന്നം (85) ബുധനാഴ്ച നിര്യാതയായി.
സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 10ന് മൂക്കന്നൂർ സെന്റ് മേരീസ് പള്ളിയിൽ നടക്കും. പരേതയുടെ ആത്മശാന്തിക്കായി മെൽബണിലെ ഷാജിയുടെ വസതിയിൽ ജനു: 18 വെള്ളിയാഴ്ച 6.30ന് പ്രാർഥനയും ഒപ്പീസും നടത്തപ്പെടും.
മക്കൾ: എൽസി വർഗീസ് കുറ്റിക്കാട്, ജോസ് കെ.എൽ.മൂക്കന്നൂർ , കൊച്ചുറാണി ഗർവ്വാസീസ് ചുള്ളി, കെ.എൽ ഒൗസേപ്പച്ചൻ മൂക്കന്നൂർ, സി. ആനി ക്ലൂണി സിസ്റ്റേഴ്സ് ബാഗ്ലൂർ, മേരി ഷാജി പുല്ലൻ ഇളവൂർ
അഡ്രസ് : 62, Banjo Circuit, Linbrook ,
റിപ്പോർട്ട്: ജോസ് എം. ജോർജ്
അന്നം കല്ലറയ്ക്കൽ നിര്യാതയായി
06:09 PM Jan 17, 2019 | Deepika.com