മെൽബണ്‍: നവോദയ ഓസ്ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുക യുടെ രണ്ടാംഗഡു ജനുവരി മൂന്നിന് കേരള മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഏഴു ലക്ഷത്തി ഇരുപത്താറായിരം രൂപയുടെ ചെക്ക് സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ ് നവോദയ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചു എത്തിയ രമേഷ് കുറുപ്പ് , സജീവ്കുമാർ, രാജൻവീട്ടിൽ, ജിജോ ടോം ജോർജ് , ഷിബു പോൾ , സന്ധ്യ രാജൻ ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.
സാലറി ചലഞ്ചിന്റെ ഭാഗമായി വിവിധ സ്റ്റേറ്റ് കമ്മിറ്റികൾ നിന്ന് പ്രവർത്തകർ നൽകിയ ഫണ്ടിന്റെ ഭാഗമാണ് ഈ തുക. നവകേരള നിർമാണത്തിനായി തുടർന്നും നവോദയ ഓസ്ട്രേലിയ കൂടുതൽ ഫണ്ട് ശേഖരിക്കുന്നതാണ്.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
നവോദയ ഓസ്ട്രേലിയ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച രണ്ടാംഗഡു കേരള മുഖ്യമന്ത്രിക്ക് കൈമാറി
10:16 PM Jan 05, 2019 | Deepika.com