പെർത്ത്: ശ്രീ നാരായണഗുരുദേവന്റെ ആശയങ്ങളുടെ പ്രചരണവുമായി ബന്ധപ്പെട്ട് ശ്രീനാരായണമിഷൻ പെർത്ത് എന്ന സംഘടന രൂപീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു. വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടിച്ച് ശക്തരാകുക തുടങ്ങിയ ആശയങ്ങളിലൂടെ കേരളത്തിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കമിട്ട കേരളത്തിന്റെ നവോത്ഥന നായകനാണ് ശ്രീനാരായണഗുരുദേവൻ.
ഗുരുദേവന്റെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം പ്രവർത്തികമാക്കാനാണ് ശ്രീനാരായണമിഷൻ എന്ന സംഘടനാ രൂപീകരിച്ചത്. വി ജയകുമാർ പ്രസിഡന്റും രാജി നാരായണ്‍ സെക്രട്ടറിയുമായുള്ള സംഘടന പതിനൊന്നംഗ ഭാരവാഹികളെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സുനിൽ കരവട്ട്, ജോയിന്റ് സെക്രട്ടറി മനീഷ് എം, ട്രഷറർ വി രാജീവ് എന്നിവരാണ് മറ്റു ഭാരവാഹികൾ.
ശ്രീനാരായണ മിഷൻ സംഘടിപ്പിച്ച ഏഴാമത് ഗുരു പൂജയും പ്രാർഥനയും ക്വീൻസ് പാർക്കിൽ നടന്നു. കൂടുതൽ വിവരങ്ങൾക്ക് www.snmperth.com എന്ന വെബ്സൈറ്റിലോ താഴെപ്പറയുന്ന മൊബൈൽ നന്പറുകളിലോ ബന്ധപ്പെടുക.
0404 463 676 (സെക്രട്ടറി)
0499 006 900 (പ്രസിഡന്റ്)
റിപ്പോർട്ട്: ബിനോയ് പോൾ
റിപ്പോർട്ട്: ജോർജ് തോമസ്
ശ്രീനാരായണ മിഷൻ പെർത്ത് രൂപീകരികൃതമായി
08:27 PM Dec 19, 2018 | Deepika.com