സിഡ്നി: ന്യൂ സൗത്ത് വെയിൽസ് ഒഐസിസിയുടെ നേതൃത്വത്തിൽ അന്തരിച്ച വയനാട് എംപിയായിരുന്ന എം.ഐ. ഷാനവാസിന്റെ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണയോഗം ബി.ടി. ബെൽറാം എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊതു പ്രവർത്തനത്തിൽ ഷാനവാസ് ഒരു മാതൃകയായിരുന്നുവെന്ന് അനുസ്മരണ യോഗത്തിൽ ബൽറാം എംഎൽഎ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിന്റെ എക്കാലത്തെയും നല്ല നേതാവും പാർട്ടിയുടെ ഒരു മുന്നണിപ്പോരാളിയെയാണ് നമുക്ക് നഷ്ടമായതെന്ന് ചടങ്ങിൽ പങ്കെടുത്ത അഡ്വ പിടി. തോമസ് പറഞ്ഞു. റൈറ്റ്സ് റോഡ് കമ്യൂണിറ്റി സെന്ററിൽ നടന്ന ഒഐസിസി. യോഗത്തിൽ ഷൈബു പീച്ചിയോട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പിടി. തോമസ് എംഎൽഎ, വി.ടി. ബൽറാം എംഎൽഎ, ആന്റണി യേശുദാസൻ, ജാക്ക് ചെന്പരിക്ക എന്നിവർ സംസാരിച്ചു. സുനിൽ ഫിലിപ്പ് സ്വാഗതവും സിറിൽ സാമുവൽ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: ജോസ് എം. ജോർജ്
സിഡ്നിയിൽ എം.ഐ. ഷാനവാസിന്റെ അനുസ്മരണം സംഘടിപ്പിച്ചു
10:36 PM Dec 12, 2018 | Deepika.com