മെൽബണ്‍: വിന്ധം മലയാളി കമ്മ്യൂണിറ്റിയുടെ വാർഷിക കായികമേളയും, ഫാമിലി ബാർബെക്യുവും ഡിസംബർ ഒന്നിന് വെറിബീ റോസ് ഗാർഡൻ പാർക്ക് ഗ്രൗൻഡ്സിൽ കൊണ്ടാടി. സ്പോർട്സ് കോർഡിനേറ്റർമാരായ സോനു തെക്കേനടയിൽ, ശിവ പ്രസാദ്, സോജൻ വർഗീസ് എന്നിവർ നേതൃത്വം നൽകി. കുട്ടികളും മുതിർന്നവരും സ്ത്രീപുരുഷഭേദമന്യേ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാന ചടങ്ങോടെ കാര്യപരിപാടികൾ അവസാനിച്ചു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
വിന്ധം മലയാളി കമ്മ്യൂണിറ്റിയുടെ വാർഷിക കായികമേള സംഘടിപ്പിച്ചു
09:56 PM Dec 10, 2018 | Deepika.com