സമ്മേളനത്തിന് പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രേലിയ പ്രസിഡന്റ് തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു. പ്രവാസി മലയാളി ഫെഡറേഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും, രക്തദാന ക്യാന്പയിനുമായി ബന്ധപ്പെട്ട് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന കർമ്മ പദ്ധതികളും തോമസ് ജേക്കബ് വിശദീകരിച്ചു. ഒഐസിസി ഓസ്ട്രേലിയൻ പ്രസിഡന്റ് ഹൈനസ് ബിനോയ് ആശംസകളറിയിച്ചു.
പ്രവാസി മലയാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി അനിത ദുദാനി സ്വാഗതവും വൈസ് പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കൽ കൃതജ്ഞതയുമർപ്പിച്ച യോഗത്തിന്, അജിഷ് രാമമംഗലം, ഷാജു നടരാജൻ, സെബാസ്റ്റ്യൻ ജേക്കബ്, ബാബു മണലേൽ, അനിൽ തരകൻ തുടങ്ങിയവർ നേതൃത്വം നൽകി.
റിപ്പോർട്ട്: തോമസ് ജേക്കബ്