അഡ്ലൈഡ്: നിയമസഭാ സാമാജികരായ പി.ടി. തോമസിനും വി.ടി. ബൽറാമിനും ഓസ്ട്രേലിയയിലെ അഡലൈഡിൽ ഹൃദ്യമായ സ്വീകരണം നൽകി. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസിന്റെ നേതൃത്വതിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ വിവിധ സംഘടനാ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഇരുവരും ആദ്യമായാണ് ഓസ്ട്രേലിയ സന്ദർശിക്കുന്നത്.
നമ്മുടെ നാടിനെകുറിച്ചുള്ള ആശങ്കകൾ പലരും യോഗത്തിൽ പങ്കുവച്ചു. മുന്‍പെങ്ങും കാണാനാവാത്തവിധം നമ്മുടെ രാജ്യം വലിയൊരു വർഗീയ ധ്രുവീകരണത്തിലൂടെ കടന്നു പോയിക്കൊണ്ടിരുന്നുവെന്നും ഭാരതത്തിന്റെ മതേതര മൂല്യങ്ങൾ തകരാതെ സംരക്ഷിക്കപ്പെടണമെന്നും. പ്രവാസ ഇൻഡ്യക്കാർക്കും അതിൽ വലിയ പങ്ക് വഹിക്കാനാകുമെന്നും ഇരുവരും മറുപടിപ്രസംഗത്തിലൂടെ അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ആന്റണി മാവേലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സൈജൻ ദേവസി സ്വാഗതം ആശംസിച്ചു. ഒഐസിസി ഓസ്ട്രേലിയ പ്രസിഡന്റ് ഹൈനെസ് ബിനോയ്, ഒഐസിസി അഡ്ലൈഡ് രക്ഷാധികാരി സജി വർഗീസ്, ഒഐസിസി ദേശീയ കമ്മിറ്റി അംഗം ബിജു സ്കറിയ, ഐസിസി വിക്ടോറിയ പ്രസിഡന്റ് മാർട്ടിൻ ഉറുമീസ് എന്നിവരും സന്നിഹിതരായിരുന്നു. ട്രഷറർ എബി, കമ്മിറ്റി അംഗങ്ങളായ ജിയോ ജോസ്, ജോമി പോൾ, ’അമ്മ അസോസിയേഷൻ പ്രസിഡന്റ് ദീന സജു എന്നിവരും യോഗത്തിന്റെ സജീവസാനിധ്യമായിരുന്നു.
റിപ്പോർട്ട്: ആന്റണി മാവേലി
എംഎൽഎമാരായ പി.ടി തോമസിനും വി.ടി ബൽറാമിനും അഡ്ലൈഡിൽ സ്വീകരണം
08:50 PM Nov 26, 2018 | Deepika.com