മെൽബണ്‍: മെൽബണിലെ വെസ്റ്റേണ്‍ സബർബ് കേന്ദ്രമായി പ്രവർത്തിക്കുന്ന ’മലയാളി സ്പോർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ ((MSCA))’ Cairnlea ഹാളിൽ നവംബർ 3 ശനിയാഴ്ച വിവിധ കലാപരിപാടികളോട് കൂടി കേരളപ്പിറവി ആഘോഷിച്ചു.
പ്രസിഡന്റ് സന്തോഷ് ജോസഫിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. അദ്ദേഹം കേരള പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിനുള്ള റാഫിൾ ടിക്കറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു. നിരവധി നൃത്തങ്ങളും പാട്ടുകളും കേരളപ്പിറവി ആഘോഷങ്ങൾക്ക് നിറമേകി. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി വിവിധ സ്പോർട്സ് ഇനങ്ങളും പരിപാടിയോടനുബന്ധിച്ചു നടത്തപ്പെട്ടു. സെക്രട്ടറി ആഷിൻ ആന്റോ നന്ദി പ്രസംഗവും ക്ലബ് സന്നദ്ധ പ്രവർത്തകർ തയാറാക്കിയ അത്തഴ വിരുന്നോടുകൂടി കേരളപ്പിറവി ആഘോഷങ്ങൾ അവസാനിപ്പിച്ചു.
ഈ കഴിഞ്ഞ ഒക്ടോബർ മാസം 27ന് ഹാൻജി റേഡിയോ സംഘടിപ്പിച്ച ദീപാവലി മേളയിൽ ഫുഡ് സ്റ്റാൾ നടത്തി കേരള പുനർനിർമ്മാണ ഫണ്ടിലേക്ക് ധനശേഖരണം നടത്തുകയുണ്ടായി. ഈ സംരംഭത്തിൽ ശേഖരിച്ച തുകയും എംഎസ് സിഎയുടെ കേരളാ റിലീഫ് ഫണ്ടിലേക്ക് സംഭാവന കിട്ടിയ തുകയും ചേർത്ത് ഉടൻ തന്നെ കേരളത്തിലേക്ക് അയക്കുമെന്ന് എംഎസ് സിഎയുടെ ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
കേരള പുനർനിർമാണ ഫണ്ടിലേക്ക് മെൽബണിൽ എംഎസ്സിഎ ധനശേഖരണം നടത്തി
09:09 PM Nov 15, 2018 | Deepika.com