ബ്രിസ്ബേൻ: അങ്കമാലി അയൽക്കൂട്ടം ആറാം വാർഷികവും ക്രിസ്മസ് ആഘോഷവും നവംബർ 17 ശനിയാഴ്ച വൈകിട്ട് 4 മുതൽ 10 വരെ ബ്രിസ്ബേൻ നോർത്ത് കല്ലങ്കർ കമ്യൂണിറ്റി ഹാളിൽ നടത്തപ്പെടും. ജിംഗിൾ ബെൽസ് 2018 ഭാഗമായി ഗാനമേള, ക്രിസ്മസ് കരോൾ ലൈവ് മ്യൂസിക് ബാൻഡ്, വിവിധ സാംസ്കാരിക പരിപാടികൾ, നാടൻ വിഭവങ്ങളോടു കൂടിയ ക്രിസ്മസ് ഡിന്നർ തുടങ്ങിയവ ആഘോഷങ്ങൾക്ക് കൊഴുപ്പേകും. ജിംഗിൾ ബെൽസ് 2018 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. വേൾഡ് ഓഫ് സ്പയിസെസ് ആൻഡ് ഫ്ളേവേഴ്സ് ആസപ്ലിയാണ് മുഖ്യ സ്പോണ്‍സർമാർ.
കൂടുതൽ വിവരങ്ങൾക്ക്:
പോൾ അച്ചിനിമാടൻ- 0413666963
ഷാജി തേക്കാനത്ത്- 0401352044
സ്വരാജ് മാണിക്കത്താൻ- 0405951835
റിപ്പോർട്ട്: ജോളി കരുമത്തി
അങ്കമാലി അയൽക്കൂട്ടം ആറാമത് വാർഷികം ബ്രിസ്ബേനിൽ ശനിയാഴ്ച
09:05 PM Nov 15, 2018 | Deepika.com