കോട്ടയം ജില്ലയിലെ സഹായ വിതരണം മുൻ മന്ത്രിയും കോട്ടയം എംഎൽഎയുമായ തി വഞ്ചൂർ രാധാകൃഷ്ണൻ, സിനിമാ സംവിധായകൻ ജോഷി മാതണ്ട എന്നിവർ നിർവഹിച്ചു. പത്തനംതിട്ട ജില്ലയിൽ റാന്നി എംഎൽഎ രാജു എബ്രഹാമും എറണാæളം ജില്ലയിൽ മുവാറ്റുപുഴ എംഎൽഎ എൽദോസ് എബ്രഹാമും പ്രളയദുരിതാശ്വാസം വിതരണം ചെയ്തു.
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സഹായ വിതരണം സിനിമാതാരം ടൊവിനോ തോമസും നിർവഹിച്ചു. അടുത്ത ഘട്ടത്തിൽ അർഹരായ കൂടുതൽ കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ എന്റെ കേരളം ഓസ്ട്രേലിയക്ക് സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ