മെൽബണ്‍: ഒഐസിസിയുടെ ക്ഷണപ്രകാരം ഓസ്ട്രേലിയായിൽ അഡ്വ പിടി. തോമസ് എംഎൽഎയും വി.ടി.ബൽറാം എംഎൽഎയും മെൽബണിൽ പ്രസംഗിക്കും. ഒഐസിസി ഒരുക്കുന്ന നെഹ്റു ജയന്തിയിൽ പങ്കെടുക്കുവാനാണ് ഇരുവരും എത്തുന്നത്. ഓസ്ടേലിയായിലെ മറ്റു സംസ്ഥാനങ്ങളിലും ഓ.ഐ.സി.സി.യുടെ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. മെൽബണിലെ ഗ്രീൻസ് ബറോ സെർബിയൻ ഓർത്ത് സോക്സ് ഹാളിൽ നവംബർ 18 വൈകീട്ട് 6ന് ആഘോഷങ്ങൾ തുടങ്ങും.
കെഎസ്യു സംസ്ഥാന പ്രസിഡന്റായി കേരളത്തിലെ യുവാക്കളുടെ ഹരമായി മാറിയ അഡ്വ. പിടി. തോമസ് ദീർഘനാളായി തൊടുപുഴ, ഇടുക്കി എംഎൽഎയായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ തൃക്കാക്കരയെ പ്രതിനിധാനം ചെയ്യുന്നു. തൃത്താലയുടെ എംഎൽഎയും യുവാക്കളുടെയും വിദ്യാർഥികളുടെയും ഹരമായി മാറിയ വി.ടി.ബൽറാം മികച്ചൊരു പ്രാസംഗീകനും വാഗ്മിയുമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0432 583 746 , 0406 655 225 , 0401955965.
റിപ്പോർട്ട്: ജോസ് എം. ജോർജ്
എംഎൽഎമാരായ അഡ്വ. പിടി. തോമസും വി.ടി. ബൽറാമും 18ന് മെൽബണിൽ പ്രസംഗിക്കുന്നു
03:00 AM Nov 07, 2018 | Deepika.com